കോണ്‍ഗ്രസ് പത്രത്തിന് എതിരെ റിലയന്‍സ്  അയ്യായിരം കോടിയുടെ മാനനഷ്ടക്കേസ് നല്‍കി

By Web TeamFirst Published Aug 26, 2018, 1:15 PM IST
Highlights

റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് റിലയന്‍സ് കോണ്‍ഗ്രസ് മുഖപത്രത്തിന് എതിരെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് അനില്‍ അംബാനി കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്. 

ദില്ലി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് റിലയന്‍സ് കോണ്‍ഗ്രസ് മുഖപത്രത്തിന് എതിരെ 5000 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കി. അപകീര്‍ത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചു എന്നാരോപിച്ചാണ് അനില്‍ അംബാനി കോണ്‍ഗ്രസ് ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെ കേസ് ഫയല്‍ ചെയ്തത്. 

റാഫേല്‍ ഇടപാട് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തുന്നതിന് പത്ത് ദിവസം മുമ്പ് മാത്രം ഉണ്ടായതാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി എന്നാണ് പത്രം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. കമ്പനിക്കായി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്‌തെന്ന് പറയുന്ന ലേഖനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് പരാതിയില്‍ അനില്‍ അംബാനി പറയുന്നത്. 

പബ്ലിഷര്‍മാരായ അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്, എഡിറ്റര്‍ ഇന്‍ ചാര്‍ജ് സഫര്‍ അഘാ, ലേഖനമെഴുതിയ വിശ്വദീപക് എന്നിവരെ പ്രതിചേര്‍ത്താണ് കേസ്. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ശക്തിസിന്‍ഹ് ഗോഹിലിനെതിരെയും അയ്യായിരം കോടി രൂപയുടെ മാനനഷ്ടക്കേസ് അംബാനി ഫയല്‍ ചെയ്തിട്ടുണ്ട്.

click me!