
കൊല്‍ക്കത്ത: ബിജെപി അധ്യക്ഷനെതിരായ മാനനഷ്ടക്കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് കോടതി. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടേതാണ് തീരുമാനം. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ബന്ധുവുമായ അഭിഷേക് ബാനര്‍ജി നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
ആഗസ്ത് 11ന് കൊല്‍ക്കത്തയില്‍ ഒരു റാലിയില്‍ അമിത്ഷാ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് അഭിഷേക് ബാനര്‍ജി പരാതി നല്‍കിയത്. കേസില്‍ സെപ്തംബര്‍ 28 ന് കോടതിയില്‍ അമിത്ഷാ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച തുക അഭിഷേക് ബാനര്‍ജി അടക്കമുളളവര്‍ വകമാറ്റി ചെലവഴിച്ചുവെന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.
തൃണമൂല്‍ കോണ്‍ഗ്രസ് എംപി കൂടിയായ അഭിഷേക് ബാനര്‍ജി രണ്ടു സാക്ഷികള്‍ക്കൊപ്പം കോടതിയില്‍ ഹാജരായി സത്യവാങ്മൂലം നല്‍കിയിരുന്നു. സെപറ്റംബര്‍ 28 ന് കോടതിയില്‍ ഹാജരാകണമെന്നാണ് അമിത് ഷായ്ക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. വ്യാജവും തെറ്റായതുമായ പ്രചാരണമാണ് അമിത് ഷാ പ്രചരിപ്പിക്കുന്നത്. മാധ്യമങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹര്‍ജിയില്‍ അഭിഷേക് ബാനര്‍ജി ആവശ്യപ്പെടുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam