പട്ടാപകല്‍ നടുറോഡില്‍ വെച്ച് വ്യവസായിയില്‍ നിന്ന് കവര്‍ന്നത് 70 ലക്ഷം

Published : Aug 04, 2018, 02:26 PM IST
പട്ടാപകല്‍ നടുറോഡില്‍ വെച്ച് വ്യവസായിയില്‍ നിന്ന് കവര്‍ന്നത്  70 ലക്ഷം

Synopsis

പട്ടാപകൽ നടുറോഡില്‍ തോക്ക്​ ചൂണ്ടി വ്യവസായിയില്‍ നിന്നും 70 ലക്ഷം രൂപ കവര്‍ന്നു. ദില്ലി നരയ്‌നയിലെ ഫ്ലൈ ഓവറിൽ വെച്ചായിരുന്നു സംഭവം. 40കാരനായ കാശിഷ്‌ ബന്‍സാല്‍ എന്ന വ്യവസായിക്കാണ് പണം നഷ്ടപ്പെട്ടത്. 

ദില്ലി:  പട്ടാപകൽ നടുറോഡില്‍ തോക്ക്​ ചൂണ്ടി വ്യവസായിയില്‍ നിന്നും 70 ലക്ഷം രൂപ കവര്‍ന്നു. ദില്ലി നരയ്‌നയിലെ ഫ്ലൈ ഓവറിൽ വെച്ചായിരുന്നു സംഭവം. 40കാരനായ കാശിഷ്‌ ബന്‍സാല്‍ എന്ന വ്യവസായിക്കാണ് പണം നഷ്ടപ്പെട്ടത്. 

അക്രമികള്‍ പണം കവരുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഗുരുഗ്രാമിലേക്ക് പോവുകയായിരുന്ന വ്യവസായിയുടെ വാഹനത്തെ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്ന് അക്രമികള്‍ തടയുകയായിരുന്നു. ഇവരില്‍ ഒരാള്‍ തോക്ക് ചൂണ്ടി പണം കവരുകയുമായിരുന്നു. മറ്റ് യാത്രക്കാര്‍ നോക്കി നില്‍ക്കെയായിരുന്നു കവര്‍ച്ച. വ്യവസായി എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ ഇയാളെ കീഴടക്കുകയായിരുന്നു.

വ്യവസായിയെ പരിചയമുള്ള ആളുകളാണ് സംഭവത്തിന് പുറകിലെന്ന് പെലീസിന്‍റെ പ്രാഥമിക നിഗമനം. കാറിൽ പണമുണ്ടെന്ന്​ അറിഞ്ഞുകൊണ്ടുതന്നെയാണ്​ ഇവർ എത്തിയതെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ്​ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ