കല്‍ക്കരി കുംഭകോണം: മുന്‍ കല്‍ക്കരി സെക്രട്ടറിക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ

By Web TeamFirst Published Dec 5, 2018, 3:26 PM IST
Highlights

മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കൽക്കരി ഇടപാടിൽ പങ്കാളികളായ രണ്ട് സ്വകാര്യ വ്യക്തികൾക്ക് 4 വർഷം വീതം തടവിനും കോടതി ഉത്തരവിട്ടു.  

 

ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്തയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. പശ്ചിമ ബംഗാളിലെ കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനിക്ക് അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് ശിക്ഷ. ദില്ലി കോടതിയാണ് ശിക്ഷ വിധിച്ചത്.

കൽക്കരി ഇടപാടിൽ പങ്കാളികളായ രണ്ട് സ്വകാര്യ വ്യക്തികൾക്ക് 4 വർഷം വീതം തടവിനും കോടതി ഉത്തരവിട്ടു. എല്ലാ പ്രതികളും ഒരു ലക്ഷം രൂപ പിഴ നല്‍കണം. 

മധ്യപ്രദേശിലെ ഒരു സ്വകാര്യ കമ്പനിക്ക് ഉള്‍പ്പെടെ കല്‍ക്കരിപ്പാടം അനുവദിക്കാന്‍ സെക്രട്ടറിയായിരിക്കെ എച്ച് സി. ഗുപ്ത ചട്ടങ്ങള്‍ ലംഘിച്ചതിന് തെളിവുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നത്.

click me!