വിവാഹത്തട്ടിപ്പ് നടത്തി 15 ലക്ഷം രൂപയുമായി മുങ്ങിയെന്ന് മലയാളിക്കെതിരെ ദില്ലി സ്വദേശിയായ യുവതിയുടെ പരാതി

Published : Apr 28, 2016, 11:57 PM ISTUpdated : Oct 04, 2018, 07:16 PM IST
വിവാഹത്തട്ടിപ്പ് നടത്തി 15 ലക്ഷം രൂപയുമായി മുങ്ങിയെന്ന് മലയാളിക്കെതിരെ ദില്ലി സ്വദേശിയായ യുവതിയുടെ പരാതി

Synopsis

കഴിഞ്ഞ വർഷം നവംബറിലാണ് അങ്കമാലി സ്വദേശിയായ മഞ്ജുലാൽ മാത്യുവുമായി പെൺകുട്ടിയുടെ വിവാഹം നടന്നത്. പെൺകുട്ടിയുടെ സഹോദരനൊപ്പം ജോലി ചെയ്തിരുന്ന സന്ദീപ് പാണ്ഡേ എന്നയാളാണ് പെൺകുട്ടിയുടെ വീട്ടുകാർക്ക് ഇയാളെ പരിചയപ്പെടുത്തിയത്. വിവാഹത്തിനു ശേഷം വീടു വാങ്ങുന്നതിനായി നൽകിയ അഡ്വാൻസ് തുകയായ 10 ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളുമായി പ്രതി കഴിഞ്ഞ ദിവസം ദില്ലിയിൽ നിന്നും കടന്നു കളഞ്ഞെന്ന് പെൺകുട്ടിയും സഹോദരനും  ദില്ലി പൊലീസിൽ പരാതി നൽകി.

ഡോക്ടറാണെന്നാണ് ഇയാൾ എല്ലാവരെയും വിശ്വസിപ്പിച്ചതെന്നും  എന്നാൽ ഇയാൾ നഴ്സാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പെൺകുട്ടിയും സഹോദരനും പറയുന്നു. മഞ്ജുലാലിന്‍റെ  സഹോദരിയെന്ന് പരിചയപ്പെടുത്തിയ യുവതി ഇയാളുടെ മുൻ ഭാര്യയാണെന്നും ഇവർ ആരോപിക്കുന്നു. പൊലീസിൽ പരാതി നൽകാനായി സ്റ്റേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ കേസെടുക്കാൻ തയ്യാറായില്ലെന്നും ഇവർ പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാൻ മറക്കല്ലേ'; ഹോട്ടലുകൾ അടച്ചിട്ടതോടെ ഓർമപ്പെടുത്തലുമായി ആലപ്പുഴ കളക്ടർ
സർക്കാർ ജോലിയേക്കാൾ പ്രിയം അഭിനയത്തോട്, വീട്ടുകാർ എതിർപക്ഷത്ത്, വിട പറയുന്നത് കന്നഡ സീരിയലുകളിലെ പ്രിയ താരം