
ദില്ലി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് ദില്ലി സര്‍ക്കാര്‍. 'ഓരോ ദില്ലി സ്വദേശിയും കേരളത്തിലെ ജനങ്ങൾക്ക് ഒപ്പം..' ഇന്ന് ദില്ലിയിലെ പ്രധാന ദിനപത്രങ്ങളിൽ വന്ന സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥനയിലെ വരികളാണിത്. പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ സഹോദരി സഹോദരന്മാര്‍ക്ക് സാമ്പത്തിക സഹായവും ദുരിതാശ്വാസ സാമഗ്രികളും നൽകി സഹായിക്കണമെന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അഭ്യർത്ഥന. ദില്ലിയിലെ എല്ലാ എസ്.ഡി.എം. ഓഫീസുകളിലൂടെയും സഹായങ്ങൾ കേരളത്തിന് കൈമാറാം എന്നും പരസ്യത്തില്‍ പറയുന്നു.
ദില്ലി അടക്കം വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നിന്ന് 150 കോടിയിലധികം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക സഹായത്തിന് പുറമെ ഒഡീഷ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തരെയും കേരളത്തിലേക്ക് അയച്ചു. ദില്ലി, പഞ്ചാബ്, ഹരിയാന, ബീഹാര്‍, തമിഴ്നാട്, ഗുജറാത്ത്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങൾ 10 കോടി രൂപയും മഹാരാഷ്ട്ര സര്‍ക്കാര‍് 20 കോടി രൂപ, തെലങ്കാന 25 കോടി രൂപ, ഉത്തര്‍പ്രദേശ് 15 കോടി രൂപയും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ദില്ലി വിവിധ സംഘടനകളും സഹായവുമായി എത്തുന്നു.10 കോടി രൂപ നൽകുന്നതിന് പുറമെ ദില്ലിയിലെ ആംആദ്മി പാര്‍ട്ടി എം.എൽ.എമാരും മന്ത്രിമാരും ഒരുമാസത്തെ ശമ്പളവും നൽകാന്‍ തീരുമാനിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാര്‍ 20 കോടിരൂപയും ഉത്തര്‍പ്രദേശ് 15 കോടി രൂപയും സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ്, കര്‍ണാടകം, ബീഹാര്‍, ഹരിയാന, തമിഴ്നാട് ,ദില്ലി, ഗുജഡറാത്ത് സംസ്ഥാനങ്ങൾ പത്ത് കോടി രൂപ വീതവും ഝാര്‍ഖണ്ഡ്, ഓഡീഷ സംസ്ഥാനങ്ങൾ 5 കോടി രൂപ വീതവും നൽകും. പുതുച്ചേരി ഒരു കോടി രൂപയാണ് നൽകുക. 5 കോടി രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച ആന്ധ്രപ്രദേശ് 5 കോടി രൂപയുടെ മരുന്ന്, ഭക്ഷണം എന്നിവയും എത്തിക്കും. തെലങ്കാന 25 കോടിരൂപ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാലും ഒരു കോടി രൂപയുടെ സഹായം നൽകുമെന്ന് അറിയിച്ചു. സുപ്രീംകോടതി ബാര്‍ അസോസിയേഷൻ അടിയന്തിര സഹായമായി 30 ലക്ഷം രൂപ പ്രഖ്യാപിച്ചു. നാഷണൽ കോണ്‍ഫറൻസ് നേതാവ് ഒമര്‍ അബ്ദുള്ള ഒരുമാസത്തെ ശമ്പളം നൽകും. കോണ്‍ഗ്രസിന്‍റെ എല്ലാ എം.പിമാരും എം.എൽ.എമാരും എം.എൽ.സിമാരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യും. ദുരിതാശ്വാസ സഹായം എത്തിക്കാനുള്ള സമിതിക്ക് രൂപം നൽകാനും ദില്ലയിൽ രാഹുൽ ഗാന്ധിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗം തീരുമാനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam