കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാൽ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്.
ദില്ലി: നീറ്റ് ക്രമക്കേടിൽ ദില്ലിയിൽ സമരം കനത്തതോടെ പുതിയ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ മാറ്റി. നരേഷ് പാൽ ആണ് പുതിയ സെക്രട്ടറി. വിനീത് ജോഷിയെ പഞ്ചായത്തീ രാജ് മന്ത്രാലയത്തിലേക്കാണ് മാറ്റിയത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെയാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റിയത്. സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറിയായി കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ടി കെ അനിൽകുമാറിനെ നിയമിച്ചു. മുൻ സെക്രട്ടറി വിരമിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.

