പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി ദില്ലി ഹൈക്കോടതി ജഡ്ജിമാരും

Published : Aug 23, 2018, 06:09 PM ISTUpdated : Sep 10, 2018, 02:56 AM IST
പ്രളയക്കെടുതി: കേരളത്തിന് സഹായവുമായി ദില്ലി ഹൈക്കോടതി ജഡ്ജിമാരും

Synopsis

പുനരധിവാസത്തിനും പുനരുദ്ധാരണത്തിനും പുനർനിർമ്മാണത്തിനും കോടിക്കണക്കിന് രൂപയാണ് വേണ്ടത്. ഇത്തരം സാഹചര്യത്തിൽ ഭരണകൂടത്തോട് പിന്തുണ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്. 

ദില്ലി: കേരളത്തിലെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോനും മറ്റ് ജ‍‍ഡ്ജിമാരും. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ സഹായം. ജഡ്ജിമാർ മാത്രമല്ല, ഹൈക്കോടതി രജിസ്ട്രിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിട്ടുണ്ട്.

''കേരളത്തിലെ ജനങ്ങൾ‌ പ്രളയക്കെടുതിയിലാണ്. ആയിരക്കണക്കിന് ആളുകളാണ് വീടും വസ്തുക്കളും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കോടിക്കണക്കിന് നഷ്ടമാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. വീടുകൾ പൂർണ്ണമായി നശിച്ചു പോയവരാണ് മിക്കവരും.'' ദില്ലി ഹൈക്കോടതി രജിസ്ട്രാർ ജനറൽ പുറത്തിറക്കിയ സർക്കുലറിലെ വാചകങ്ങളാണിത്. പുനരധിവാസത്തിനും പുനരുദ്ധാരണത്തിനും പുനർനിർമ്മാണത്തിനും കോടിക്കണക്കിന് രൂപയാണ് വേണ്ടത്. ഇത്തരം സാഹചര്യത്തിൽ ഭരണകൂടത്തോട് പിന്തുണ പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിന്നുള്ളവർ സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും സർക്കുലറിൽ വിശദീകരിക്കുന്നു.

ദുരിത ബാധിതരുടെ പുനരധിവാസത്തിനായിട്ടാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ദില്ലി ഹൈക്കോർട്ട് സഹായം നൽകുന്നത്. സുപ്രീം കോടതി ജഡ്ജിമാർ ഓരോരുത്തരും ഇരുപത്തയ്യായിരം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര ദുരിതാശ്വാസ സഹായ സമിതി സന്ദർശിച്ചിരുന്നു. കേരളത്തിൽ വൻദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. നാം അവർക്കൊപ്പം നിൽക്കേണ്ടതാവശ്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അർഹതപ്പെട്ടവരുടെ കരങ്ങളിലേക്ക് പത്മ അവാർഡുകൾ, കേരളത്തിനുള്ള അംഗീകാരമെന്ന് രാജീവ് ചന്ദ്രശേഖർ
വ്യവസായിയുമായി ചർച്ച നടത്തി എന്ന വാർത്ത; വാർത്ത വന്നപ്പോൾ താൻ വിമാനത്തിലായിരുന്നുവെന്ന് തരൂർ, 'പ്രതികരിക്കാനില്ല'