
ദില്ലി: അജ്ഞാതര്‍ ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞ് ആക്രമിച്ചെന്ന് യുവതിയുടെ പരാതി. ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥിയാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ തനിക്കെതിരെ നടന്ന അതിക്രമം വ്യക്തമാക്കിയതെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്നും, ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയില്‍ പെട്ടപ്പോള്‍ പെണ്‍കുട്ടിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്നും, വിവരങ്ങള്‍ ശേഖരിക്കുകയാണെന്നുമാണ് ദില്ലി പോലീസ് പറയുന്നത്. ഇത്തരം ഒരു സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ഇന്‍സ്റ്റഗ്രാമില്‍ ഫെബ്രുവരി 24നാണ് നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനത്തില്‍ നിന്നുള്ള പെണ്‍കുട്ടി പോസ്റ്റിട്ടത്. ദില്ലി അമര്‍ കോളനി മാര്‍ക്കറ്റിലെ ഒരു കഫേയില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ഒരു സുഹൃത്തിന് ഒപ്പം പുറത്തിറങ്ങിയതായിരുന്നു ഞാന്‍, വൈകീട്ട് 5 മണിയോടെ ആയിരുന്നു ഇത്.
അപ്പോള്‍ ഒരു ഓട്ടോയില്‍ എത്തിയവര്‍ ഒരു ദ്രാവകം നിറച്ചതെന്ന് തോന്നുന്ന ബലൂണ്‍ എന്‍റെ മുഖത്തേക്ക് എറിഞ്ഞു. ഇത് പൊട്ടി അതിലെ ദ്രാവകം എന്‍റെ ദേഹത്തും, വസ്ത്രത്തിലും തെറിച്ചു. എന്നാല്‍ എന്താണെന്ന് എനിക്ക് മനസിലായില്ല ഹോട്ടലില്‍ എത്തിയപ്പോഴാണ് അത് ശുക്ലമാണെന്ന് ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് തന്നത്.
എന്നാല്‍ ആ മാര്‍ക്കറ്റില്‍ ഉണ്ടായ ആരും എന്നെ ആക്രമിച്ചവരെ ചോദ്യം ചെയ്തില്ല എന്നത് ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്, ഇത്രയുമാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ ഉള്ളടക്കം. ഏഴുമാസമായി ദില്ലിയില്‍ എത്തിയ തനിക്ക് ഒന്നില്‍ ഏറെ തവണ ഇത്തരം അനുഭവങ്ങളുണ്ടായെന്നും യുവതി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam