രാമക്ഷേത്രനിർമാണം ആവശ്യപ്പെട്ട് ദില്ലിയിൽ ആർഎസ്എസ്സിന്‍റെ സങ്കൽപ രഥയാത്ര

By Web TeamFirst Published Dec 1, 2018, 1:32 PM IST
Highlights

ഡിസംബര്‍ 9-ന് ദില്ലിയിലെ രാംലീലാ മൈതാനിയിൽ നടക്കുന്ന അഞ്ചുലക്ഷം പേരുടെ റാലിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും. ബാബറി മസ്ജിദ് തകർത്തതിന്‍റെ ഇരുപത്തിയാറാം വാർഷികത്തിലാണ് രഥയാത്ര തുടങ്ങിയിരിക്കുന്നത്. ഇന്നലെ ദില്ലിയിൽ കാർഷികകടങ്ങൾ എഴുതിത്തള്ളാൻ നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് കർഷകർ സംഘടിച്ചിരുന്നു. ഇതിന് പിറ്റേന്നാണ് രാമക്ഷേത്രനിർമാണത്തിന് നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് രഥയാത്ര തുടങ്ങിയിരിക്കുന്നത്.

ദില്ലി: രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിർമാണം വേണമെന്നാവശ്യപ്പെട്ട് ദില്ലിയിൽ ആര്‍എസ്എസിന്‍റെ സങ്കല്പ രഥയാത്ര തുടങ്ങി. ക്ഷേത്ര നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനൻസ് കൊണ്ടുവരണമെന്നാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. ഡിസംബര്‍ 9-ന് ദില്ലിയിൽ 5 ലക്ഷം പേരെ പങ്കെടുപ്പിച്ചുള്ള റാലിയും ആര്‍എസ്എസ് നടത്തും.

ദില്ലിയിലെ ഝണ്ഡേവാലയിൽ നിന്നാണ് രാമക്ഷേത്രത്തിനായി ആര്‍.എസ്.എസിന്‍റെ സങ്കല്പരഥയാത്ര തുടങ്ങിയിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന രഥയാത്ര ദില്ലിയിലൂടെ മാത്രമായിരിക്കും സഞ്ചരിക്കുക. രാമക്ഷേത്ര നിര്‍മ്മാണത്തിനായി സുപ്രീംകോടതി തീരുമാനത്തിന് കാത്തുനിൽക്കാതെ ഓര്‍ഡിനൻസ് ഇറക്കണമെന്ന് ആർഎസ്എസ്സും ആവശ്യപ്പെടുന്നു.  

ഡിസംബര്‍ 9-ന് ദില്ലിയിലെ രാംലീലാ മൈതാനിയിൽ നടക്കുന്ന അഞ്ചുലക്ഷം പേരുടെ റാലിയിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പങ്കെടുക്കും. ബാബറി മസ്ജിദ് തകർത്തതിന്‍റെ ഇരുപത്തിയാറാം വാർഷികത്തിലാണ് രഥയാത്ര തുടങ്ങിയിരിക്കുന്നത്.

വിഎച്ച്പിയും ശിവസേനയും അയോദ്ധ്യയിൽ കഴിഞ്ഞ ആഴ്ച ധര്‍മ്മസഭയും ആരതിയും നടത്തിയിരുന്നു. രണ്ടര ലക്ഷത്തോളം പേരാണ് വിഎച്ച്പിയുടെ ധർമ്മസഭയിൽ പങ്കെടുത്തത്.  രാമക്ഷേത്ര നിര്‍മ്മാണത്തിന് തടസ്സം കോണ്‍ഗ്രസാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചിരുന്നു. 

click me!