ചികില്‍സയ്ക്കിടെ വിചാരണത്തടവുകാരിയെ ആശുപത്രിയിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി പൊലീസുകാർ

Published : Dec 01, 2018, 01:01 PM IST
ചികില്‍സയ്ക്കിടെ വിചാരണത്തടവുകാരിയെ ആശുപത്രിയിൽ വച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി പൊലീസുകാർ

Synopsis

രണ്ട് വനിതാ പൊലീസുകാരെ വാർഡിൽ നിയോഗിച്ചിരുന്നെങ്കിലും ശുചിമുറിയിൽ തനിക്ക് ഒപ്പം വന്നത് പുരുഷ ഉദ്യോഗസ്ഥരായിരുന്നു എന്ന് യുവതി വെളിപ്പെടുത്തുന്നു

മുസാഫിർ നഗർ: വിചാരണത്തടവുകാരിയായ യുവതിയെ ചികിത്സയിലിരിക്കെ ആശുപത്രിയിൽ വച്ച്  രണ്ട് പൊലീസുകാർ ചേർന്ന് കൂട്ടബലാതംസഗം ചെയ്തു. ബീഹാറിലെ മുസാഫിർ നഗറിലെ ആശുപത്രിയിലെ ശുചിമുറിയിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയത്. കിഡ്നാപ്പിംഗ് കേസിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്ന യുവതിയെ നവംബർ 11 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നവംബർ 22 ന് ഇവരെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തിരുന്നു. തിരികെ ജയിലിൽ എത്തിയതിന് ശേഷമാണ് നവംബർ 14 ന് താൻ പീഡിപ്പിക്കപ്പെട്ടതായി യുവതി ജയിൽ അധികൃതരോട് വെളിപ്പെടുത്തിയത്. 

ഹോസ്പിറ്റലിലെ ജയിൽ വാർഡിലാണ് യുവതിയെ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് വനിതാ പൊലീസുകാരെ വാർഡിൽ നിയോഗിച്ചിരുന്നെങ്കിലും ശുചിമുറിയിൽ തനിക്ക് ഒപ്പം വന്നത് പുരുഷ ഉദ്യോഗസ്ഥരായിരുന്നു എന്ന് യുവതി വെളിപ്പെടുത്തുന്നു. ജെയിൽ‌ സൂപ്രണ്ട് സംസ്ഥാന പൊലീസിനെ വിവരം കത്തിലൂടെ അറിയിച്ചിരുന്നു. കുറ്റാരോപിതരായ പൊലീസുകാർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

8 വയസുകാരി ധരിച്ച ഷോർട്സിന്റെ പേരിൽ വിനോദ സഞ്ചാരികൾക്ക് നേരെ സദാചാര പൊലീസിംഗും അക്രമവും
'ചെറിയൊരു തർക്കമുണ്ടാകുമ്പോൾ പോലും ജെൻസിയാണെന്ന് പറയാൻ തുടങ്ങിയാൽ...'; വൈറൽ വീഡിയോയിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള