
എറണാകുളം ജില്ലയിലെ പ്രളയബാധിത മേഖലകളിൽ ഡെങ്കിപ്പനിയ്ക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.പകർച്ച വ്യാധി വ്യാപനം കണക്കിലെടുത്ത് ശക്തമാക പ്രതിരോധപ്രവർത്തനങ്ങൾ ആണ് വകുപ്പ് നടത്തുന്നത്.
സംസ്ഥാനത്ത് എലിപ്പനി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി അറിയിക്കുമ്പോഴും കൊച്ചിക്കാർക്ക് ആശ്വസിക്കാൻ വകയില്ല. കൊതുകുകളുടെ സ്വന്തം നാടായ കൊച്ചിയിൽ എലിപ്പനിയല്ല,മറിച്ച് ഡെങ്കിപ്പനി ആകും വില്ലനാകുക എന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പ്രളയശേഷം ടൺകണക്കിന് മാലിന്യം അടിഞ്ഞു കൂടിയത് ആണ് വലിയ വെല്ലുവിളി.ഈ സാഹചര്യത്തിൽ മാലിന്യനിർമ്മാർജനത്തിന് അടിയന്തര പ്രധാന്യം നൽകാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.കുടുംബശ്രീ മുഖേന വോളണ്ടിയേഴ്സിനെ ഇറക്കി വീടുവീടാന്തരം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു കഴിഞ്ഞു. 1089 വാർഡുകളാണ് ജില്ലയിൽ പകർച്ച വ്യാധി ഭീഷണി നേരിടുന്നത്...ഇത് കൂടാതെ അപകടഭീഷണി കൂടുതൽ ഉള്ള മേഖലകളിൽ ചെന്നൈയിൽ നിന്നുള്ള വിദഗ്ദരുടെ സഹായവും എത്തിക്കും.
ജില്ലയിൽ ഈ മാസം ഒരാൾക്ക് മാത്രമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.31 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലാണ്.ജൂൺ മാസം 68 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചിടത്ത് നിലവിലെ കണക്ക് ആശാസ്യമാണ്.എങ്കിലും വരും ദിവസങ്ങളിൽ പനിയുടെ വ്യാപനം കൂടുമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.എന്നാൽ പൊതുജനങ്ങളും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്നുള്ള പ്രവർത്തനങ്ങളിലൂടെ ഡെങ്കിയെ തുരത്താനാകുമെന്ന ആരോഗ്യവകുപ്പ് കരുതുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam