തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്

Published : Oct 19, 2018, 07:12 AM IST
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന്

Synopsis

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ത്രീപ്രവേശനവിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ടന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ നിര്‍ണ്ണായകയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ത്രീപ്രവേശനവിധിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും. വിട്ടുവീഴ്ചക്ക് തയ്യാറാണെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡണ്ടന്‍റ് എ.പത്മകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന് സ്വതന്ത്ര തീരുമാനമെടുക്കാമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

തുലമാസ പൂജക്ക് നടതുറക്കുന്നതിന് മുന്നോടിയായി ദേവസ്വംബോര്‍ഡ് ചൊവ്വാഴ്ച വിളിച്ചുചേര്‍ത്ത സമവായ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തന്ത്രികുടുംബം, പന്തളം കൊട്ടാരം, യോഗക്ഷേമസഭ, അയ്യപ്പസേവാസമാജം, അയ്യപ്പസേവസംഘം എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്. പുനപരിശോധനഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് ചര്‍ച്ച പരാജയപ്പെട്ടത്. നിയമവിദഗ്ധരപമായ കൂടിയോലിച്ച് ബോര്‍ഡ് തീരുമാനമെടുക്കുമെന്ന് അന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചിരുന്നു.വിശ്വാസികളുടെ പ്രിതഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് വീണ്ടും സമവായ സുചനയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നത്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ചോദിക്കണമെന്ന ആവശ്യത്തിലും ഇന്ന് തീരുമാനമുണ്ടായേക്കും. പുനപിരശോധന ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചാലും സമരം പിന്‍വിലക്കണമോയെന്ന് വിശ്വാസികള്‍ തീരുമാനിക്കുമെന്ന് ബിജെപി വ്യക്തമാക്കി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്