ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തകയും മറ്റൊരു യുവതിയും സന്നിധാനത്തേക്ക്; വന്‍ പൊലീസ് സംരക്ഷണം

Published : Oct 19, 2018, 07:03 AM ISTUpdated : Oct 19, 2018, 08:38 AM IST
ആന്ധ്ര സ്വദേശിയായ മാധ്യമപ്രവര്‍ത്തകയും മറ്റൊരു യുവതിയും സന്നിധാനത്തേക്ക്; വന്‍ പൊലീസ് സംരക്ഷണം

Synopsis

ഐ.ജി ശ്രീജിത്തിന്‍റെയും പൊലീസിന്‍റെയും അകമ്പടിയോടെ വന്‍ സുരക്ഷയിലാണ് കവിത യാത്ര തിരിച്ചിരിക്കുന്നത്.

പമ്പ: പൊലീസ് അകമ്പടിയോടെ ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക മലകയറുന്നു. മോജോ ജേര്‍ണലിസ്റ്റ് കവിതയാണ് മലകയറുന്നത്.ഐ.ജി ശ്രീജിത്തിന്‍റെയും പൊലീസിന്‍റെയും അകമ്പടിയോടെ വന്‍ സുരക്ഷയിലാണ് കവിത യാത്ര തിരിച്ചിരിക്കുന്നത്. പമ്പയില്‍ നിന്നും യാത്ര തിരിച്ച ഇവര്‍ മരക്കൂട്ടത്തിനടുത്തെത്തിയിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് കവിതയും കൂടെയുള്ള രണ്ടുപേരും സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. 150 ഓളം പൊലീസുകാരാണ് ഇവരുടെ സുരക്ഷയ്ക്കായുള്ളത്.

ഒരുകിലോമീറ്ററെങ്കിലും മുന്നോട്ട് പോയി റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു കവിത ഇന്നലെ ആവശ്യപ്പെട്ടത്.  എന്നാല്‍ രാത്രി ഒന്‍പത് മണിക്ക് പോകുന്നത് സുരക്ഷ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ രാവിലെ പോകാന്‍ തയ്യാറാണെങ്കില്‍ ഐജി തന്നെ നേരിട്ട് വരാമെന്ന് അറിയിക്കുകയായിരുന്നു. ഇരുമുടിക്കെട്ടുമായി മറ്റൊരു സ്ത്രീയും സന്നിധാനത്തേക്ക്  പൊലീസിന്‍റെ അകമ്പിടിയോട് മലകയറുന്നുണ്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. ശബരിമല കയറാനായി സൂര്യ ദേവാര്‍ച്ചന എന്ന ഭക്തയും പമ്പ പൊലീസിലെത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. എന്നാല്‍ ഇവര്‍ എപ്പോള്‍ മലകയറും എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗർഭിണിയോട് പങ്കാളിയുടെ ക്രൂരത; യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു, സംഭവം കോഴിക്കോട് കോടഞ്ചേരിയിൽ
തലയ്ക്ക് പരിക്കേറ്റതിനാൽ സംസാരിക്കാൻ സാധിക്കുന്നില്ല, ട്രെയിനിൽ നിന്ന് വീണ ഇതര സംസ്ഥാന തൊഴിലാളിക്ക് ഗുരുതര പരിക്ക്