
എരുമേലി: ശബരിമലയിലേക്കുള്ള തീർത്ഥാടകർ ഏരുമേലിയിൽ എത്തിത്തുടങ്ങി. സ്വകാര്യ വാഹനങ്ങൾ പമ്പയിലേക്ക് കടത്തി വിടാത്തതിനാൽ എരുമേലിയിൽ തീർത്ഥാടകർ പ്രതിഷേധിച്ചു. ശരണം വിളിച്ചാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് വിട്ടു നല്‍കണമെന്നും തീര്‍ത്ഥാടകരുടെ ആവശ്യമുണ്ട്.
എരുമേലിയില്‍ നിന്ന് പമ്പയിലേക്കുള്ള റോഡ് പൂര്‍ണമായും ഉപരോധിച്ചാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളത്ത് നിന്നുള്ള അയ്യപ്പഭക്തരും ഹിന്ദുസംഘടനകളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം. പ്രതിഷേധക്കാരുമായി പൊലീസ് ചര്‍ച്ച നടത്തുന്നുണ്ട്.
എന്നാല്‍ എരുമേലിയില്‍ നിന്ന് വാഹനങ്ങള്‍ കടത്തിവിടാനുളള നിര്‍ദ്ദേശം ഇപ്പോള്‍ ഇല്ല എന്ന് പൊലീസ് വ്യക്തമാക്കി. പൊലീസിന്‍റെ നിര്‍ദ്ദേശമില്ലാതെ സര്‍വീസ് നടത്താനാകില്ലെന്ന് കെഎസ്ആര്‍ടിസിയും തീര്‍ത്ഥാടകരെ അറിയിച്ചു. ഇന്നലെ രാത്രിയോടെ തന്നെ നിരവധി തീര്‍ത്ഥാടകര്‍ എരുമേലിയിലെത്തിയിരുന്നു. എന്നാല്‍ തീര്‍ത്ഥാടകരെ ഇന്ന് ഉച്ചയോടെ മാത്രമേ പമ്പയിലേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് അറിയിപ്പ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam