നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും

Published : Nov 05, 2018, 08:32 AM ISTUpdated : Nov 05, 2018, 08:41 AM IST
നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും

Synopsis

ഇന്ന് തുറക്കാനിരിക്കേ  വനിതാ പൊലീസിനെ സന്നിധാനത്ത് നിയമിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയമിച്ചത്. 

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും. രാവിലെ 11.30 നാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുക. നട ഇന്ന് തുറക്കാനിരിക്കേ  വനിതാ പൊലീസിനെ സന്നിധാനത്ത് നിയമിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയമിച്ചത്. 

ഇന്നലെ പമ്പിയലെത്തിയ വനിത പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്നുരാവിലെയാണ് സന്നിധാനത്ത് എത്തിയത്. 20 കമാന്‍റോകളും 100 വനിത പൊലീസും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. ശബരിമലയ്ക്ക് 20 കിലോമീറ്റർ അകലെ മുതൽ തന്നെ പൊലീസ് ശക്തമായ കാവൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുള്ള എല്ലാ വഴികളിലും പരിശോധനയുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'
വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷം!, ഇന്തോനേഷ്യയിൽ 11 യാത്രക്കാരുമായി വിമാനം കാണാതായി, അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൂചന