പഴക്കമുള്ള അരവണ വില്‍പന: ചതിയെന്ന് തീര്‍ത്ഥാടകര്‍, ഗൂഢാലോചനയെന്ന് ദേവസ്വം ബോര്‍ഡ്

By Web TeamFirst Published Dec 7, 2018, 3:01 PM IST
Highlights

മലപ്പുറത്ത് നിന്ന് വന്ന സംഘത്തിനാണ് കഴിഞ്ഞ ഡിസംബറിൽ തയ്യാറാക്കിയ അരവണ നൽകിയത്. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.

നിലയ്ക്കല്‍: ശബരിമലയിൽ ഒരു വർഷം പഴക്കമുള്ള അരവണ വില്പന നടത്തിയെന്ന് തീർത്ഥാടകരുടെ ആക്ഷേപം. മലപ്പുറത്ത് നിന്ന് വന്ന സംഘത്തിനാണ് കഴിഞ്ഞ ഡിസംബറിൽ തയ്യാറാക്കിയ അരവണ നൽകിയത്. എന്നാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം

ഇന്നലെ വൈകിട്ട് പ്രധാന വിതരണ കൗണ്ടറിൽ നിന്ന് വാങ്ങിയ 12 അരവണയിൽ രണ്ടെണ്ണത്തിനാണ് പഴക്കമുള്ളത്. 2017 ഡിസംബറിൽ തയ്യാറാക്കിയത് ആണെന്ന് അരവണയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആരോപണമുന്നയിച്ച തീർത്ഥാടകരുടെ പക്കൽ ഇന്നലെ അരവണ വാങ്ങിയതിന്റെ ബില്ലുമുണ്ട്.

വൃതമെടുത്തു മല കയറി വരുന്ന തീര്‍ത്ഥാടകരോട് ദേവസ്വം ചെയ്യുന്നത് ചതിയാണെന്നു തീർത്ഥാടകർ പറഞ്ഞു. എന്നാൽ പഴക്കമുള്ള അരവണ ശബരിമലയിൽ ഇല്ല എന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. ഇതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രതികരണം. 
 

click me!