നിറപുത്തരി പൂജക്കായി ഇന്ന് ശബരിമല നടതുറക്കും; ത്രിവേണിയിൽ വെള്ളം കയറിയതോടെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Published : Aug 14, 2018, 08:25 AM ISTUpdated : Sep 10, 2018, 01:48 AM IST
നിറപുത്തരി പൂജക്കായി ഇന്ന് ശബരിമല നടതുറക്കും; ത്രിവേണിയിൽ വെള്ളം കയറിയതോടെ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

Synopsis

നിറപുത്തരി പൂജക്കായി ഇന്ന് ശബരിമല നടതുറക്കും. പമ്പത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ നിറപുത്തരി ചടങ്ങുകൾക്കുള്ള നെൽ കതിർ കൊണ്ട് പോകാനും തന്ത്രിക്ക് ശബരിമലയിൽ പോകാനും നദി കടക്കാൻ സൗകര്യമൊരുക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ത്രിവേണിയിൽ വെള്ളം കയറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കനത്തമഴയിൽ പമ്പ ത്രിവേണിയിലെ മൂന്ന് പാലങ്ങളും വെള്ളത്തിനടിയിലാണ്. 

പത്തനംതിട്ട: നിറപുത്തരി പൂജക്കായി ഇന്ന് ശബരിമല നടതുറക്കും. പമ്പത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ നിറപുത്തരി ചടങ്ങുകൾക്കുള്ള നെൽ കതിർ കൊണ്ട് പോകാനും തന്ത്രിക്ക് ശബരിമലയിൽ പോകാനും നദി കടക്കാൻ സൗകര്യമൊരുക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ത്രിവേണിയിൽ വെള്ളം കയറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 
കനത്തമഴയിൽ പമ്പ ത്രിവേണിയിലെ മൂന്ന് പാലങ്ങളും വെള്ളത്തിനടിയിലാണ്. 

തീർത്ഥാടകർക്ക് ശബരിമലയിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.നിറപുത്തരി ചടങ്ങുകൾക്കുള്ള നെൽകതിർ കൊണ്ട് പോകാനും തന്ത്രിക്ക് പമ്പനദികടക്കാനും സൗകര്യം ഒരുക്കണമെന്ന് ദേവസ്വം ബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടത്തിന് ദേവസ്വം മന്ത്രി നി‍ർദേശം നൽകി. ട്രാൻസ്ഫോർമറുകൾ വെള്ളത്തിൽ മുങ്ങിയതോടെ പമ്പയിൽ വൈദ്യതി ഇല്ല. വെള്ളം ഇറങ്ങിയാൽ മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയൂ എന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പമ്പയിൽ ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്.ശൗചാലയങ്ങളെല്ലാം ചളി കയറി ഉപയോഗ ശൂന്യമായി. ദേവസ്വത്തിന്‍റെ. ആശുപത്രി അടക്കം കെട്ടിടങ്ങളിലെല്ലാം വെള്ളം കയറി. കോടികളുടെ നഷ്ടമാണ് ത്രിവേണയിൽ ഉണ്ടായിരിക്കുന്നത്. മണൽപരപ്പിൽ വലിയ കുഴികൾ രൂപം കൊണ്ടിരിക്കുന്നതിനാൽ ഇറങ്ങുന്നത് അത്യന്തം അപകടമാണെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിർദേശം അവഗണിച്ച് നിറപുത്തരി ദർശനത്തിനെത്തുന്നവരെ ബാരിക്കേടു സ്ഥാപിച്ചും വടം കെട്ടിയും എരുമേലിയിലും , പമ്പയിലുമായി തടയും. ആനത്തോട് , കൊച്ച് പമ്പ അണക്കെട്ടുകളുടെ ഷട്ടറുകൾ അടച്ച് നദിയിലെ വെള്ളം നിയന്ത്രിക്കണമെന്ന് ദേവസ്വം ബോർഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും മഴ കണക്കില്ലെടുത്ത് ഡാം സുരക്ഷാ ഉദ്യോഗസ്ഥർ ഇത് അനുമതി നൽകിയിരുന്നില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്