കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി

Published : Dec 24, 2018, 01:19 PM IST
കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ടെന്ന് ഡിജിപി

Synopsis

കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.  

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ വനിതകളെ തിരിച്ചിറക്കിയ നടപടിയില്‍ വിശദീകരണവുമായി ഡി ജി പി ലോക്നാഥ് ബെഹ്റ. കോടതി വിധി നടപ്പാക്കാന്‍ പൊലീസ് ശ്രമിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്ന ഒരു നടപടിയും പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

അതേസമയം ശബരിമല ദര്‍ശനത്തിന് കോഴിക്കോട് നിന്നും മലപ്പുറത്തുനിന്നുമെത്തിയ വനിതകളെ തിരിച്ചിറക്കി. സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി എത്തിയ തങ്ങളെ പൊലീസ് കബളിപ്പിച്ച് തിരിച്ചിറക്കിയെന്നാണ് ബിന്ദു പ്രതികരിച്ചത്. 

കഴിഞ്ഞ ദിവസം ചെന്നൈയില്‍നിന്ന് മല കയറാനെത്തിയ മനിതി സംഘത്തിനും പ്രതിഷേധകരെ ഭയന്ന് തിരിച്ച് ഇറങ്ങേണ്ടി വന്നിരുന്നു. 11 പേരടങ്ങുന്ന സംഘമാണ് കാനന പാത വരെ എത്തി മടങ്ങിയത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആ മലയാളികളെ നിയന്ത്രിച്ചിരുന്നത് ചൈനീസ്, കംബോഡിയൻ സംഘങ്ങൾ; ദില്ലിയിലെ സൈബർ തട്ടിപ്പുകേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം