
സൂറത്ത്: ഇന്ത്യയിലെ ആദ്യത്തെ പരിസ്ഥിതി ഗ്രാമം എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്തിലെ ധജ് ഗ്രാമം. സൂറത്തില്‍ നിന്നും 70 കിലോമീറ്റർ അകലെ ആയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗുജറാത്ത് പരിസ്ഥി കമ്മീഷന്‍, വനം, പരിസ്ഥി വകുപ്പ് എന്നിവരുടെ സംയുക്തമായ ഇടപെടലിലൂടെയാണ് പരിസ്ഥി ഗ്രാമം എന്ന നേട്ടം ധജിന് സ്വന്തമായത്.
ഇവിടെയുള്ള ഗ്രാമവാസികൾ പ്രകൃതി വിഭവങ്ങളാണ് തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്നത്. സോളാര്‍ പാനല്‍ ഉപയോഗിച്ച് വൈദ്യുതി സ്വരൂപിക്കുന്നു. ബയോഗ്യാസ് പ്ലാന്റുകൾ, വാട്ടര്‍ ടാങ്കുകളില്‍ മഴ വെള്ളം സംഭരിച്ചു വെയ്ക്കുക തുടങ്ങിയവ ഈ ഗ്രാമത്തിന്റെ പ്രത്യേകതയാണ്. ഇവർ തന്നെ നട്ടു വളർത്തുന്ന കാർഷിക വിളകളാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്.
സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും മാറി നില്‍ക്കുന്ന ഗ്രാമവാസികളെ സംരക്ഷിക്കുക, കുറഞ്ഞ ചെലവില്‍ ഗ്രാമം വികസിപ്പിച്ചെടുക്കുക തുടങ്ങിയവയാണ് പരിസ്ഥി ഗ്രാമത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam