
ദില്ലി: പുൽവാമ ആക്രമണത്തിൽ രാജ്യത്തെ ജനതയ്ക്കാകെ രോഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുല്‍വാമ ഭീകരാക്രമണത്തിന് സൈന്യം അവരുടെ ഭാഷയിൽ മറുപടി നല്കുന്നുവെന്ന് പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്. ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാൻ സൈന്യം തുടങ്ങിയ നീക്കം രാജ്യം കണ്ടു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
മതരാഷ്ട്രീയ പരിഗണനകൾ മാറ്റിവച്ച് രാജ്യം സൈന്യത്തിനൊപ്പം നില്ക്കണമമെന്നും നരേന്ദ്ര മോദി മൻകിബാത്തിൽ ആവശ്യപ്പെട്ടു. പുൽവാമ ഭീകരാക്രമണം ജനങ്ങളുടെയും തന്റെയും മനസിൽ വേദനയുണ്ടാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ജന ആശീർവാദം നേടി ഇനിയും ഏറെ വർഷം മൻകി ബാത്ത് നടത്തും എന്ന് പ്രധാനമന്ത്രി പറഞ്ഞു. മൻ കി ബാത്ത് ഇനി മേയ് മാസമാണ് ഉണ്ടാവുകയെന്നും രണ്ടു മാസം തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam