ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Published : Aug 18, 2017, 07:50 AM ISTUpdated : Oct 05, 2018, 12:06 AM IST
ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Synopsis

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന്  പരിഗണിക്കും. ദിലീപിന് ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സർക്കാർ സത്യവാങ്മൂലവും സമർപ്പിക്കും.

അറസ്റ്റാലിയായി മുപ്പത്തിയേഴാമത്തെ ദിവസമാണ് ദിലീപിന്‍റെ ജാമ്യഹ‍ർ‍ജി മൂന്നാം തവണ വാദത്തിനെത്തുന്നത്. നേരത്തെ  അങ്കമാലി മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ജാമ്യ ഹ‍ർജികൾ തളളിയിരുന്നു. ദിലിപീന്‍റെ വാദവും പ്രോസിക്യൂഷൻ വാദവും ഇന്നുണ്ടായേക്കും. ജാമ്യഹർജിയിൽ ദിലീപ് ഉന്നയിച്ച ആക്ഷേപങ്ങൾക്ക് പൊലീസ് സത്യവാങ്മൂലത്തിലൂടെ മറുപടി നൽകുന്നുണ്ട്.

മുൻപ് ജാമ്യ ഹർജി തളളാൻ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങൾ ഇനി നിലനിൽക്കില്ലെന്നാണ് ദിലീപിന്‍റെ പ്രധാനം വാദം. പ്രധാന പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് തന്നെ കെട്ടിച്ചമച്ചതെന്നും വാദിക്കും.  എന്നാൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ജാമ്യം നൽതകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടും. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണിനായി അന്വേഷണം തുടരുന്നു, ദിലീപിന്‍റെ മാനേജർ അപ്പുണ്ണിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല എന്നീ കാര്യങ്ങളും കോടതിയെ അറിയിക്കും.  ദിലീപിന് ജാമ്യം നൽകിയാൽ പ്രധാന സാക്ഷികളെയടക്കം സ്വാധീനിക്കുമെന്നും പൊലീസ് ഉന്നയിക്കും.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ കോണ്‍ഗ്രസ്, മുതിർന്ന കോൺഗ്രസ് നേതാക്കൾ ജില്ലകളിലേക്ക്,സ്ഥിതി വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും
യോ​ഗി ആദിത്യനാഥിന് നേരെ പാഞ്ഞടുത്ത് പശു, സുരക്ഷാ ഉദ്യോ​ഗസ്ഥർ ത‍ടഞ്ഞതോടെ അപകടം ഒഴിവായി, ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ