
കൊച്ചി: പ്രതിയല്ല, പ്രതിഭാഗം വക്കിൽ ആണ് ദൃശ്യങ്ങൾ ചോദിക്കുന്നതെന്ന് ദിലീപിന്‍റെ അഭിഭാഷകന്‍. പ്രതിഭാഗം അഭിഭാഷകരെ വിശ്വാസം ഇല്ലാത്തതിനാലാണോ ദൃശ്യങ്ങൾ കൈമാറാത്തതു എന്ന് ദിലീപിന്‍റെ അഭിഭാഷകൻ ഹൈ കോടതിയിൽ. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കവെയാണ് അഭിഭാഷകന്‍റെ പരാമര്‍ശം.
സന്തോഷ മാധവൻ കേസില്‍ ദൃശ്യങ്ങൾ പ്രതിഭാഗത്തിന് നൽകിയിരുന്നു. പ്രോസിക്യുഷന്‍ ദൃശ്യങ്ങൾ മറച്ചു വയ്ക്കുകയാണ്. ഇയർ ഫോൺ വച്ചാൽ പോലും ശബ്ദങ്ങൾ വേർതിരിച്ചു കേൾക്കാനാവില്ല എന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
ഒരു വിദഗ്‌ധനെക്കൊണ്ട് ദൃശ്യങ്ങൾ പരിശോധിക്കണം എന്നും ദിലീപിന്റെ അഭിഭാഷകൻ കൂട്ടിച്ചേര്‍ത്തു. പോലീസ് തന്നെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിലീപിനെ കുറ്റപ്പെടുത്താനാണ് സാധ്യത. ആവശ്യത്തിലധികം കോപ്പികൾ പൊലീസിന്‍റെ കൈയ്യിൽ ഇപ്പോൾ തന്നെ ഉണ്ടെന്നും ദിലീപിന്‍റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി സീല്‍ ചെയ്ത കവറില്‍ ആയിരുന്നില്ല അതുകൊണ്ടുതന്നെ അതില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ട് എന്നും അഭിഭാഷകന്‍. അതേസമയം കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതി ഭാഗത്തിന് നല്‍കാനാവുമെന്ന പട്ടിക പ്രോസിക്യൂഷന്‍ നല്‍കണമെന്ന് കോടതി പറഞ്ഞു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് ഏപ്രില്‍ 11ന് പരിഗണിക്കും. സുനില്‍, മാര്‍ട്ടിന്‍ എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി 11ന് ഉത്തരവ് പറയും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam