പ്രളയത്തിനുശേഷം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യവകുപ്പ് ഡയറക്ടർ അമേരിക്കയിലേക്ക് പോയി

Published : Aug 26, 2018, 07:43 AM ISTUpdated : Sep 10, 2018, 02:57 AM IST
പ്രളയത്തിനുശേഷം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യവകുപ്പ് ഡയറക്ടർ അമേരിക്കയിലേക്ക് പോയി

Synopsis

പ്രളയക്കെടുതിക്കുശേഷം ഇപ്പോൾ സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പകര്‍ച്ച വ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ ഏകോപ്പിക്കേണ്ടതിന്‍റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ആണ്. ഡയറക്ടര്‍ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിന്‍റെ ചുമതലയും ഡയറക്ടര്‍ക്കാണ്. എല്ലാ ദിവസവും അവലോകന യോഗങ്ങളും ചേരേണ്ടതുണ്ട്. ഈ ഉത്തരവാദിത്വങ്ങൾ നിലനില്ക്കെകയാണ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത അമേരിക്കയിലേക്ക് പോയത്.

തിരുവനന്തപുരം: പ്രളയത്തിനുശേഷം പകര്‍ച്ചവ്യാധി ഭീഷണി നിലനില്‍ക്കെ ആരോഗ്യവകുപ്പ് ഡയറക്ടർ അമേരിക്കയിലേക്ക് പോയി. ഒരു സെമിനാറിൽ പങ്കെടുക്കാനാണ് ഒരാഴ്ച നീളുന്ന സന്ദർശനം. മന്ത്രി കെ.രാജുവിൻറെ ജർമ്മൻയാത്രയുടെ വിവാദം കെട്ടടങ്ങും മുമ്പാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോക്ടർ ആർ.എൽ സരിതയുടെ അമേരിക്കൻ യാത്ര. 

പ്രളയക്കെടുതിക്കുശേഷം ഇപ്പോൾ സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. പകര്‍ച്ച വ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള നടപടികള്‍ ഏകോപ്പിക്കേണ്ടതിന്‍റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ആണ്. ഡയറക്ടര്‍ ഓഫിസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമിന്‍റെ ചുമതലയും ഡയറക്ടര്‍ക്കാണ്. എല്ലാ ദിവസവും അവലോകന യോഗങ്ങളും ചേരേണ്ടതുണ്ട്. ഈ ഉത്തരവാദിത്വങ്ങൾ നിലനില്ക്കെകയാണ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍ സരിത അമേരിക്കയിലേക്ക് പോയത്.

 അമേരിക്കയിലെ ഹെല്‍ത്ത് ആന്റ് ഹ്യൂമൻ റിസോഴ്സ് സംഘടിപ്പിക്കുന്ന ഇന്‍റര്‍ നാഷണൽ സെമിനാര്‍ ഓണ്‍ എമേര്‍ജിങ്ങ് ഇൻഫെക്ഷ്യസ് ഡിസീസസില്‍ പങ്കെടുക്കാനാണ് യാത്ര. ഈ മേഖലയിലെ വിദഗ്ധരെ സെമിനാറിന് അയക്കുന്നതിനു പകരം അഡ്മിനിസ്ട്രേറ്റീവ് കേഡറില്‍ പ്രവര്‍ത്തിക്കുന്ന ഡയറക്ടര്‍ തന്നെ നേരില്‍ പോകുന്നതെന്തിനാണ് എന്ന ചോദ്യത്തിന് ആരോഗ്യവകുപ്പിന് ഉത്തരമില്ല. അതേസമയം കഴിഞ്ഞ മാസം 30ന് അനുമതി നല്‍കിയതാണെന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. നേരത്തെ അനുമതി നൽകിയാലും ഇപ്പോഴത്തെ സ്ഥിതി പരിഗണിക്കേണ്ടേ എന്ന ചോദ്യത്തിന് മന്ത്രിയുടെ ഓഫീസിന് മറുപടിയില്ല. ഡയറക്ടറുടെ ചുതല ഇപ്പോൾ അഡീഷണൽ ഡയറക്ടര്ക്കാണ്.
 
PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ