കൊല്ലം:ദിരിതാശ്വാസ പ്രവർത്തനങ്ങളില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവുമായി കൊല്ലം നഗരസഭയും ജില്ലാഭരണകൂടവും. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ സഹായിച്ച ജില്ലയിലെ മത്സ്യ തൊഴിലാളികള്‍ക്ക് പ്രശംസാപത്രവും പാരിതോഷികവും നല്‍കി. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട് ആയിരകണക്കിനു ജീവനുകള്‍ രക്ഷിച്ച 632 തൊഴിലാളികളെയാണ് കൊല്ലം നഗരസഭയും ജില്ലാഭരണകൂടവും ചേർന്ന് ആദരിച്ചത്.
നാല് ദിവസം നീണ്ട് നിന്ന മത്സ്യതൊഴിലാളികളുടെ രക്ഷാപ്രവവര്‍ത്തനം കേരള ചരിത്രത്തിന് പുതിയ അദ്ധ്യയമാണ്. രക്ഷാപ്രവത്തനത്തിന് ഇടയില്‍ വള്ളങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും കേട് സംഭവിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി മെഴ്സികുട്ടിഅമ്മ പറഞ്ഞു. മത്സ്യഫെഡിന്റെ സഹായത്തോടെയാണ് പ്രവർത്തനങ്ങള്‍ നടക്കുന്നത്.
അറിയാത്ത നാട്ടില്‍ സഞ്ചരിക്കാത്ത വഴികളിലൂടെ നടത്തിയ രക്ഷാപ്രവർത്തനത്തില്‍ ഏറെ സന്തുഷ്ടരാണ് മത്സ്യതൊഴിലാളികള്‍.ആദരിക്കല്‍ ചടങ്ങില്‍ കൊല്ലം നഗരസഭ ചെയർമാൻ അഡ്വ.രാജേന്ദ്രബാബു അദ്ധ്യക്ഷനായിരുന്നു. കൊല്ലം നഗരസഭ ജില്ലാഭരണകൂടം ജില്ലാ പൊലീസ് വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരുടെ ആദരവുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് ജനപ്രതിനിധികള്‍ കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam