
വയനാട്: ജില്ലയിൽ മഴക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അഭയം തേടിയിരിക്കുന്നത്. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്ന് ഇവിടേയ്ക്ക് സഹായം എത്തിച്ചേരുന്നുണ്ട്. എന്നാൽ ലഭിക്കുന്ന വസ്ത്രങ്ങൾ മിക്കതും ഉപയോഗ ശൂന്യമാണെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു. ഇത് ഇവിടെയുള്ളവർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഉപയോഗിക്കാൻ കഴിയുന്ന വസ്ത്രങ്ങൾ മാത്രം നൽകണമെന്നാണ് വയനാട് ജില്ലാ ഭരണകൂടം നിർദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ പൊതുജനങ്ങളും സംഘടനകളും ശ്രദ്ധിക്കണമെന്നും അധികാരികൾ കൂട്ടിച്ചേർക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.