ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് :ഇന്ത്യസഖ്യത്തിന്‍റെ സ്ഥാനാർഥിയെ പിന്തുണയ്ക്കും,തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്കാണ് ബിജെപി നടത്തുന്നതെന്ന് ഡിഎംകെ

Published : Aug 18, 2025, 08:59 AM IST
cp radhakrishnan

Synopsis

സി.പി.രാധാകൃഷ്ണൻ ബിജെപിയുടെ സ്ഥാനാർഥിയല്ലേ? ബിജെപി സ്ഥാനാർത്ഥിയെ  എങ്ങനെ പിന്തുണയ്ക്കും?

ചെന്നൈ:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ നിലപാടിനൊപ്പമെന്ന് ഡിഎംകെ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കും എന്ന് ഡിഎംകെ വക്താവ് ടികെഎസ്‌ ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തമിഴനെ NDA സ്ഥാനർത്ഥിയാക്കിയതിൽ സന്തോഷമുണ്ട് പക്ഷെ സി.പി.രാധാകൃഷ്ണൻ ബിജെപിയുടെ സ്ഥാനാർഥിയല്ലേ? ബിജെപി സ്ഥാനാർത്ഥിയെ ഞങ്ങൾ എങ്ങനെ പിന്തുണയ്ക്കും? ഗവർണർ ആയിരിക്കെ സിപി തമിഴ്നാടിന് എന്തു ചെയ്തു? തമിഴ്നാടിന് അർഹമായ വിഹിതം നൽകുകയാണ് ബിജെപി ചെയേണ്ടതെന്നും അദ്ദേഹം പറഞ്ഞു

 നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് ആണ് ബിജെപി നടത്തുന്നത് ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്ന ഒന്നും ഡിഎംകെ ചെയ്യില്ലെന്നും ഇളങ്കോവൻ കൂട്ടിച്ചേര്‍ത്തു.സി.പി.രാധാകൃഷ്ണനെ എതിർക്കണം എന്ന നിലപാടിനാമ് ഡിഎംകെയിൽ മുൻ‌തൂക്കം..തമിഴ്നാടിനോടുള്ള കേന്ദ്ര അവഗണ ചൂണ്ടിക്കാട്ടണമെന്ന് വാദം.തമിഴ്നാട്ടിൽ നിന്ന് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും സംസ്ഥാനത്തിന് ഒരു പ്രയോജനവുമില്ലെന്ന പ്രചാരണം ശക്തമാക്കിയാൽ മതിയെന്നാണ്  അഭിപ്രായം

PREV
Read more Articles on
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്