തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡിഎംകെ വനിതാ നേതാവിനെതിരെ കേസ്

Published : Oct 20, 2026, 06:02 AM IST
DMK Woman Leader Booked for Abusive Remarks Against Tamil Nadu CM Vijay

Synopsis

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവ് സുധ ദീനദയാലനെതിരെയും പരിപാടി സംഘാടകൻ മുരളിക്കെതിരെയും ചെന്നൈ പൊലീസ് കേസെടുത്തു. വിവാദത്തിനിടെ സുധയെ കനിമൊഴി എംപി വേദിയിൽവെച്ച് തിരുത്തുന്ന ദൃശ്യങ്ങൾ ഡിഎംകെ പുറത്തുവിട്ടു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ അസഭ്യ പരാമർശം നടത്തിയെന്ന പരാതിയിൽ ഡിഎംകെ വനിതാ നേതാവിനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ഡിഎംകെ കൗൺസിലറും പാർട്ടിയുടെ വനിതാ വിഭാഗം ചെന്നൈ ജില്ലാ ഓർഗനൈസറുമായ സുധ ദീനദയാലനെതിരെയാണ് നടപടി. പരിപാടി സംഘടിപ്പിച്ച ഡിഎംകെ ഹാർബർ ഏരിയ സെക്രട്ടറി മുരളിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഒക്ടോബർ ഏഴിന് ചെന്നൈയിൽ നടന്ന പരിപാടിക്കിടെ നടത്തിയ വിവാദ പരാമർശങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെയാണ് പുറത്തുവന്നത്. പരാമർശത്തിനെതിരെ മന്ത്രിമാരടക്കം രംഗത്തെത്തിയതിനു പിന്നാലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. പരിപാടിയിൽ പങ്കെടുത്ത കനിമൊഴി എംപി, ചെന്നൈ മേയർ പ്രിയ, മുൻ മന്ത്രി ശേഖർ ബാബു എന്നിവർക്കെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നാണ് സൂചന.

അതേസമയം, വേദിയിൽവെച്ചുതന്നെ സുധ ദീനദയാലന്റെ പരാമർശത്തെ കനിമൊഴി തിരുത്തുന്ന ദൃശ്യങ്ങൾ ഡിഎംകെ പുറത്തുവിട്ടു. എന്ത് പ്രകോപനമുണ്ടായാലും മാന്യതയോടെ സംസാരിക്കണമെന്നും പെരിയാറിന്റെയും അണ്ണാദുരൈയുടെയും ആശയങ്ങൾ പിന്തുടരണമെന്നും കനിമൊഴി പ്രസംഗിക്കുന്ന ഭാഗങ്ങളാണ് പുറത്തുവിട്ടത്. വിവാദ പരാമർശത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം ശക്തമായ സാഹചര്യത്തിലാണ് ഡിഎംകെയുടെ വിശദീകരണ ദൃശ്യങ്ങളും പുറത്തുവന്നിരിക്കുന്നത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ അച്ചടക്ക നടപടി; 30 ദിവസത്തെ സസ്പെൻഷനും 255 യൂറോ പിഴയും
3 ദിവസത്തെ സന്ദർശനം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്നെത്തും, ഉച്ചയ്ക്ക് മുംബൈയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച