കുവൈത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ നാടുകടത്തിയത് 2,500ലേറെ ഗാര്‍ഹിക തൊഴിലാളികളെ

Published : Jul 14, 2017, 12:22 AM ISTUpdated : Oct 05, 2018, 03:27 AM IST
കുവൈത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തിനിടെ നാടുകടത്തിയത് 2,500ലേറെ ഗാര്‍ഹിക തൊഴിലാളികളെ

Synopsis

കുവൈത്ത്: മൂന്ന് വര്‍ഷത്തിനിടയില്‍ കുവൈത്തില്‍ നിന്ന് 2500-ല്‍ അധികം  ഗാര്‍ഹിക തൊഴിലാളികളെ  നാടുകടത്തിയതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ രാജ്യത്തനിന്ന് വിവിധ കാരണങ്ങളാല്‍ 2557 ഗാര്‍ഹിക തൊഴിലാളികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുള്ളത്.

താമസകാര്യ വകുപ്പിന്റെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ സ്ഥിതിവിവര കണക്കിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ഇഖാമ കലാവധി കഴിഞ് രാജ്യത്ത് തങ്ങിയവര്‍, സ്പോണ്‍സറില്‍ നിന്ന് ഒടിച്ചോടിയവര്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടും. 2017-ജനുവരി ഒന്ന് മുതല്‍ കഴിഞ്ഞ മാസം വരെ ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് വകുപ്പിന് 788 പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഇത് സ്പോണ്‍സര്‍മാര്‍ കൊടുത്ത പരാതികളും തൊഴിലാളികള്‍ സ്പോണ്‍സര്‍മാര്‍ക്കെതിരെ കൊടുത്ത പരാതികളും ഉള്‍പ്പെടും. ചെറുതും വലുതുമായി ഈ കാലയളവില്‍  7499 പരിശോധനകള്‍ നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് 6 ലക്ഷത്തോളം ഗാര്‍ഹിക തൊഴിലാളികളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നുള്ളവരുമാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്