2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം; സുപ്രധാന തീരുമാനവുമായി ഖത്തര്‍

By Web TeamFirst Published Sep 26, 2018, 1:29 PM IST
Highlights

ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുന്നത്.  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെകുറിച്ചും ചര്‍ച്ചയില്‍ അമീര്‍ പങ്കുവെച്ചു. നിലവില്‍ അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് വിദ്യാസം നല്‍കുന്നുണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ചാണിത് നടപ്പിലാക്കുന്നത്.

ദോഹ:വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ഖത്തര്‍. 2021 ഓടെ 10 ലക്ഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുമെന്നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഐക്യരാഷ്ട്രസഭയുടെ 73 മാത് വാര്‍ഷിക സമ്മേളനത്തില്‍ പറഞ്ഞത്. ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ സ്ത്രീ, വിദ്യാഭ്യാസം എന്ന വിഷയത്തില്‍ നടന്ന വട്ടമേശ ചര്‍ച്ചയിലാണ് അമീറിന്‍റെ പ്രഖ്യാപനം. 

ആഭ്യന്തര സംഘര്‍ഷങ്ങളാലും സാമ്പത്തിക വിഷയങ്ങളാലും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ സഹായമെത്തിക്കുന്നത്.  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മേഖലയില്‍ തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളെകുറിച്ചും ചര്‍ച്ചയില്‍ അമീര്‍ പങ്കുവെച്ചു. നിലവില്‍ അമ്പത് രാജ്യങ്ങളിലായി 1.8 കോടി കുട്ടികള്‍ക്ക് ഖത്തര്‍ വിദ്യാസം നല്‍കുന്നുണ്ട്. വിവിധ ഏജന്‍സികളുമായി സഹകരിച്ചാണിത് നടപ്പിലാക്കുന്നത്.


 

click me!