നടിയെ ആക്രമിച്ച കേസ്: കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി

Web Desk |  
Published : Jul 11, 2018, 01:46 PM ISTUpdated : Oct 04, 2018, 03:06 PM IST
നടിയെ ആക്രമിച്ച കേസ്: കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി

Synopsis

ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിന് നൽകിയ കുറ്റസമ്മത മൊഴി വിചാരണയിൽ പരിഗണിക്കരുതെന്ന് ഒന്നാം പ്രതി സുനിൽകുമാർ. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. അപേക്ഷ അടുത്ത മാസം ഒന്നാം തിയതി പരിഗണിക്കും. അതേസമയം പ്രത്യേക കോടതിയും വനിതാ ജഡ്‌ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിൽ സർക്കാർ വിശദീകരണം നൽകണം എന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതിയായ അഭിഭാഷകൻ രാജു ജോസഫിന്റെ വിടുതൽ ഹർജിയിലും കോടതി സർക്കാരിനോട് വിശദീകരണം തേടി.പ്രതിയായ സുനിൽ കുമാറിന് നിയമ സഹായം നൽകുക മാത്രമാണ് ചെയ്തതെന്നും അതുകൊണ്ട് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാണ് രാജു ജോസഫിന്റെ വാദം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന് ഹർജി കോടതി സ്റ്റേ ചെയ്തു
ഇറാനെ വരിഞ്ഞുമുറുക്കി അമേരിക്ക, എണ്ണ ഉൽപാദന മേഖലയിൽ കടുത്ത പ്രതിസന്ധി, 'നാഷ'യ്ക്ക് മുന്നിൽ 13 ദിവസങ്ങൾ മാത്രം