
ദില്ലി: റാഫേൽ ഇടപാട് ആരോപണങ്ങളിൽ പ്രതിപക്ഷത്തെ തള്ളി എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാർ. റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉദ്ദേശത്തെ സംശയിക്കേണ്ടതില്ലെന്ന് ശരദ് പവാർ പറഞ്ഞു. റാഫേൽ വിമാനത്തിൻറെ സാങ്കേതികവശത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യത്തെ പരിഗണിക്കേണ്ടതില്ല.
എന്നാൽ വിമാനത്തിൻറെ വില സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിടുന്നത് കൊണ്ട് സർക്കരിന് ഒരു ദോഷവും വരില്ലെന്നും മുൻ പ്രതിരോധ മന്ത്രി കൂടിയായ ശരദ് പവാർ വ്യക്തമാക്കി. റാഫേൽ ഇടപാട് വിശദ്ധീകരിച്ച പ്രധിരോധമന്ത്രി നിർമല സീതാരാമൻറെ പ്രസ്താവന ജനങ്ങളിൽ സംശയത്തിനിടയാക്കി. വിഷയത്തിൽ വ്യക്തത വരുത്തുന്ന കാര്യത്തിൽ ധനകാര്യമന്ത്രി അരുൺ ജെറ്റ്ലിക്ക് കഴിഞ്ഞില്ലെന്നും പവാർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam