ആധാര്‍ പരസ്യപ്പെടുത്തരുതെന്ന് നിര്‍ദ്ദേശം

By Web TeamFirst Published Jul 31, 2018, 11:12 PM IST
Highlights

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് യുഐഡിഎഐയുടെ മുന്നറിയിപ്പ്. ട്രായ് ചെയര്‍മാന്‍ ആധാര്‍ നമ്പര്‍ പുറത്തുവിട്ടത് അനുകരിച്ച് നിരവധി പേര്‍ ആധാര്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. 

ദില്ലി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് പൊതുജനങ്ങള്‍ക്ക് യുഐഡിഎഐയുടെ മുന്നറിയിപ്പ്. 12 അക്ക ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളിലോ ഇന്റര്‍നെറ്റിലോ പരസ്യപ്പെടുത്തരുതെന്നാണ് നിര്‍ദ്ദേശം.

ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ ആധാര്‍ നമ്പര്‍ പുറത്തുവിട്ടത് അനുകരിച്ച് നിരവധി പേര്‍ ആധാര്‍ നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യുഐഡിഎഐ മുന്നറിയിപ്പ് നല്‍കിയത്. ആധാര്‍ നമ്പര്‍ പുറത്തുവിടുന്നതും പുറത്തുവിടാന്‍ പ്രേരിപ്പിക്കുന്നതും കുറ്റകരമാണെന്ന് യുഐഡിഎഐ അറിയിച്ചു. 

ആധാറിന്റെ സുരക്ഷിതത്വം തെളിയിക്കാന്‍ ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തി നേരത്തെ ട്രായ് ചെയര്‍മാന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് നമ്പറും ഇ മെയില്‍ വിലാസവും അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്തിയെന്ന് ഹാക്കര്‍മാര്‍ അവകാശപ്പെട്ടിരുന്നു. ശര്‍മ ഈ അവകാശവാദം തള്ളുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മുന്നറിയിപ്പുമായി യു.ഐ.ഡി.എ.ഐ രംഗത്തെത്തിയിട്ടുള്ളത്. 

click me!