മുംബൈയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു

Published : Nov 27, 2018, 11:15 AM ISTUpdated : Nov 27, 2018, 11:19 AM IST
മുംബൈയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് ഡ്രൈവർ മരിച്ചു

Synopsis

മെത്തനോയിൽ നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ടാങ്കർ ആളിക്കത്തിയിരുന്നു. തീപിടിത്തത്തിൽ ലോറിയിൽവച്ച് തന്നെ ഡ്രൈവർ മരിച്ചിരുന്നു.

മുംബൈ: മുംബൈയിലെ വഡാലയിൽ ഓയിൽ ടാങ്കർ പൊട്ടിത്തെറിച്ച് ഉണ്ടായ തീപിടിത്തത്തിൽ ഡ്രൈവർ മരിച്ചു. വഡാലയിലെ ഭക്തി പാർക്ക് മേഖലയിൽ ഇന്നലെ രാത്രി 10.47നായിരുന്നു അപകടം. സംഭവത്തെ തുടർന്ന് അ​ഗ്നിസുരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി തീ അണച്ചു.  
 
മെത്തനോയിൽ നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്. പൊലീസ് എത്തുമ്പോഴേക്കും ടാങ്കർ ആളിക്കത്തിയിരുന്നു. തീപിടിത്തത്തിൽ ലോറിയിൽവച്ച് തന്നെ ഡ്രൈവർ മരിച്ചു. സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഒരുക്കിയതായും അ​ഗ്നിസുരക്ഷാസേന ഉദ്യോ​ഗസ്ഥൻ എഎച്ച് സാവന്ത് വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ
ക്രൈസ്‌തവ ദേവാലയങ്ങളിൽ ബിജെപി നേതാവിൻ്റെ നേതൃത്വത്തിൽ സംഘടിച്ചെത്തി ആൾക്കൂട്ടം; ആക്രമണത്തിൽ ആശങ്കയോടെ മധ്യപ്രദേശിലെ ക്രൈസ്‌തവ സമൂഹം