ദേശവിളക്ക് ചടങ്ങിനിടയിലേക്ക് മദ്യ ലഹരിയില്‍ കാറോടിച്ച് കയറ്റി; നിരവധി പേര്‍ക്ക് പരിക്ക്; യുവാവ് പിടിയില്‍

By Web TeamFirst Published Dec 1, 2018, 10:51 AM IST
Highlights

 മദ്യലഹരിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവ്. എറണാകുളം മഞ്ഞപ്രയിലെ കരിങ്ങാലിക്കാടാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.


മഞ്ഞപ്ര:  മദ്യലഹരിയിൽ ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഓടിച്ച് കയറ്റി യുവാവ്. എറണാകുളം മഞ്ഞപ്രയിലെ കരിങ്ങാലിക്കാടാണ് സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. ദേശവിളക്ക് നടക്കുന്ന സ്ഥലത്തേക്കാണ് യുവാവ് മദ്യലഹരിയില്‍ കാര്‍ ഓടിച്ച് കയറ്റിയത്. അപകടത്തില്‍ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. പരിക്കേറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ടിസ് ജോയെ പൊലീസ് അറസ്റ്റ് ചെയ്തു. 
 

click me!