റിയാമികയുടെ മരണം; സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയത് കാരണമോ ?

Published : Dec 01, 2018, 10:15 AM ISTUpdated : Dec 01, 2018, 07:53 PM IST
റിയാമികയുടെ മരണം; സിനിമയില്‍ ശ്രദ്ധിക്കപ്പെടാതെ പോയത് കാരണമോ ?

Synopsis

ജോ സുന്ദര്‍ സംവിധാനം ചെയ്ത 'എക്‌സ് വിഡിയോസ്' എന്ന സിനിമയിലെ തന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമിക്കക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു

ചെന്നൈ: തമിഴ് നടി റിയമികയുടെ ആത്മഹത്യ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് സിനിമാ രംഗത്ത് ഞെട്ടല്‍ ഉണ്ടാക്കിയിരുന്നു. ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത് എന്താണ് എന്ന അന്വേഷണത്തിലാണ് തമിഴ് സിനിമാ ലോകം. ഏറ്റവും ഒടുവിലായി പുറത്തെത്തിയ വാര്‍ത്ത പ്രകാരം അടുത്തിടെ അഭിനയിച്ച ചിത്രം പരാജയപ്പെട്ടതിന്റെ വിഷമത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്നാണ് സൂചന.

ജോ സുന്ദര്‍ സംവിധാനം ചെയ്ത 'എക്‌സ് വിഡിയോസ്' എന്ന സിനിമയിലെ തന്‍റെ കഥാപാത്രം ശ്രദ്ധിക്കപ്പെടാത്തതില്‍ റിയാമികയ്ക്ക് കടുത്ത നിരാശയുണ്ടായിരുന്നെന്ന് നടിയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. പോണ്‍ സിനിമകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ തുറന്നുകാണിക്കുന്ന ചിത്രമായിരുന്നു 'എക്‌സ് വിഡിയോസ്'. സിനിമയിലെ കഥാപാത്രത്തിന്‍റെ പേരില്‍ റിയാമിക പരിഹസിക്കപ്പെട്ടിരുന്നു. സിനിമ വിജയിക്കാത്തതില്‍ നടിക്ക് വിഷമമുണ്ടായിരുന്നുവെന്നുമാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നതെന്നാണ് സംസാരം.

അതേസമയം ഇത് നിഷേധിച്ച് സംവിധായകന്‍ രംഗത്തെത്തി. സിനിമയില്‍ അഭിനയിക്കുമ്പോള്‍ റിയാമിക സന്തോഷവതിയായിരുന്നുവെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്നും സജോ വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു. 

നാലുമാസമായി സഹോദരന്‍ പ്രകാശിന്‍റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാല്‍ മരണകാരണം  വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നത്. ഇതിനിടെ, കാമുകന്‍ ദിനേശിലേയ്ക്കും അന്വേഷണം നീളുന്നുണ്ട്. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാമിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാമിക തമിഴ്  സിനിമാ ലോകത്ത് പ്രശസ്തയായത്.   റിയാമികയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനം കണ്ടതെന്നാണു പ്രകാശിന്‍റെ മൊഴി. 

എന്നാല്‍ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നല്‍കി. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇവരെ ഫോണില്‍ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആന്ധ്രാ രജിസ്ട്രേഷനിലുള്ള സ്കോര്‍പിയോ കുതിച്ചെത്തി, പട്ടാപകൽ യുവാവിന തട്ടിക്കൊണ്ടുപോയി; കര്‍ണാടകയിൽ നിന്ന് പിടികൂടി പൊലീസ്
ബുർഖ ധരിക്കാതെ വീടിന് പുറത്ത് പോയത് ഇഷ്ടപ്പെട്ടില്ല; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്, സംഭവം യുപിയിൽ