ഡോക്ടറായ ഭര്‍ത്താവ് എച്ച്ഐവി നല്‍കി; ഭാര്യ കേസ് നല്‍കി

By Web TeamFirst Published Dec 1, 2018, 9:14 AM IST
Highlights

2017 ഒക്ടോബറില്‍ രോഗം വന്നപ്പോള്‍ ഭര്‍ത്താവ് മരുന്നായി സലൈന്‍ നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും തനിക്ക് രോഗം വന്നു.

പൂനെ: സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ച ഭര്‍ത്താവ് എച്ച്ഐവി നല്‍കിയെന്ന പരാതിയുമായി ഭാര്യ രംഗത്ത്. ഹോമിയോ ഡോക്ടറായ ഭര്‍ത്താവിനെതിരെയാണ് ഭാര്യയുടെ പരാതി. ഇരുപത്തിയേഴു വയസുകാരിയായ യുവതി പറയുന്നത് ഇങ്ങനെ, 2015 ലാണ് യുവതി ഹോമിയോ ഡോക്ടറെ വിവാഹം കഴിച്ചത്. അന്ന് മുതല്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്‍റെ കാര്യം പറഞ്ഞ് വിവാഹം കഴിഞ്ഞത് മുതല്‍ ദ്രോഹിക്കാറുണ്ട്.

2017 ഒക്ടോബറില്‍ രോഗം വന്നപ്പോള്‍ ഭര്‍ത്താവ് മരുന്നായി സലൈന്‍ നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ വീണ്ടും തനിക്ക് രോഗം വന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തനിക്ക് എച്ച്‌ഐവി ഉണ്ടെന്ന് വ്യക്തമായതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി. ഭര്‍ത്താവ് ഇപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണ്. 

അയാള്‍ തന്നെയാണ് തന്നെ എച്ച്‌ഐവി ബാധിതയാക്കിയതെന്നും യുവതി പറയുന്നു. അതേസമയം തങ്ങള്‍ യുവതിയുടെയും ഭര്‍ത്താവിന്‍റെയും രക്ത സാമ്പിളുകള്‍ പരിശോധിച്ചുവെന്നും ഇരുവര്‍ക്കും എച്ച്‌ഐവി ബാധിച്ചിട്ടുണ്ടെന്നും എന്നാല്‍ ഗവണ്‍മെന്‍റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ പരിശോധനയില്‍ യുവതിക്ക് മാത്രമേ എച്ച്‌ഐവി പോസിറ്റീവ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളുവെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.

click me!