
മദ്യലഹരിയില്‍ മുതലകളെ താലോലിക്കാന്‍ കുളത്തിലിറങ്ങിയ യുവാവിനെ മുതലകള്‍ കടിച്ച് കീറി. ഇരുപത്തൊന്നുകാരനായ യുവാവാണ് മദ്യലഹരിയില്‍ മുതലകളെ വളര്‍ത്തുന്ന കുളത്തിലേക്ക് ഇറങ്ങിയത്. സിംബാബ്വെയില്‍ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയ കൊളിന്‍ മില്ലര്‍ എന്ന യുവാവിനാണ് അപകടം നേരിട്ടത്.
റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്ന ഹാളിന് സമീപം സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ നിര്‍മിച്ച കുളത്തില്‍ മൂന്നു മുതലകളെയാണ് വളര്‍ത്തിയിരുന്നത്. ഹാളിന് സമീപമുള്ള ബാറില്‍ നിന്ന് ഇറങ്ങിയ മില്ലര്‍ കുളത്തിന് ചുറ്റുമുള്ള വേലിക്കെട്ട് മറികടന്ന് കുളത്തില്‍ ഇറങ്ങുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വേലി മറി കടക്കരുതെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മില്ലര്‍ കേട്ടില്ലെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
സാംബിയ സ്വദേശിയാണ് കൊളിന്‍ മില്ലര്‍. കുളത്തിലേയ്ക്ക് ഇറങ്ങിയ മില്ലറിനെ മുതലകള്‍ കടിച്ച് പറിച്ചു. ഇടതു കൈ കടിച്ചെടുത്ത് ഒരു മുതല വെള്ളത്തിലേയ്ക്ക് പോയി. വീണ്ടും ആക്രമിക്കാനെത്തിയ മുതലകളെ ചുററുമുള്ളവര്‍ ഒച്ചയിട്ടും കല്ലുകള്‍ വാരിയെറിഞ്ഞും മില്ലറില്‍ നിന്ന് അകറ്റുകയായിരുന്നു. ആ സമയത്ത് കുളത്തിലിറങ്ങിയ സ്വദേശികളായ രണ്ട് പേര്‍ മില്ലറിനെ പുറത്ത് എത്തിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ മില്ലറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam