
ഫ്ലോറിഡ: ഏഴു വയസുകാരിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച ദുബായിലെ അധ്യാപകൻ യുഎസിൽ അറസ്റ്റിലായി. ഫെബ്രുവരി 15ന് യുഎസിലെ ഫ്ലോറിഡയിൽ വച്ചാണ് വില്യം ബാൾ എന്ന അധ്യാപകൻ അറസ്റ്റിലായത്. ദുബായിലെ സ്വിസ് സയന്റിഫിക് അന്താരാഷ്ട്ര സ്കൂളിൽ ജോലി ചെയ്യുന്ന ഇയാളുടെ സ്വദേശം മിസിസിപ്പിയാണ്.
ഇന്റർനെറ്റും മൊബൈൽ ഫോണും ഉപയോഗിച്ചാണ് ഏഴു വയസുകാരിയുമായി പ്രതി പരിചയം സ്ഥാപിച്ചത്. ഏതാണ്ട് 18,360 ദിർഹം വിമാന ടിക്കറ്റിനായി ചെലവഴിച്ചാണ് ഇയാൾ പെൺകുട്ടിയെ കാണാൻ ദുബായില്‍ നിന്ന് യുഎസിൽ എത്തിയത്. ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ള വസ്തുക്കള്‍ അധ്യാപകനിൽ നിന്നും കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. അധ്യാപകന്റെ ഇന്റർനെറ്റ് സംഭാഷണങ്ങളും ഓൺലൈൻ ഹിസ്റ്ററിയും സമഗ്രമായി പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയാണ് കേസ് അന്വേഷിക്കുക.
ദുബായിൽ സെക്കൻഡറി വിഭാഗം സംഗീത അധ്യാപകനായ ഇയാൾ ഗൾഫിലെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്തമായ ഏജൻസി വഴിയാണ് വില്യം ബോളിനെ സ്കൂളിലേക്ക് തിരഞ്ഞെടുത്തത്. ഇയാളുടെ പൂർവകാലവും പരിശോധിച്ചിരുന്നു. സ്കൂളിന്റെ നേതൃത്വത്തിലും അന്വേഷണം നടത്തിയ ശേഷമാണ് ഇയാൾക്ക് ദുബായിൽ ജോലി നൽകിയത്. പ്രസ്തുത അധ്യാപകന്റെ പേരിലോ ഏതെങ്കിലും അധ്യാപകന്റെ പേരിലോ കുട്ടികൾക്കിടയിൽ പരാതി ഉണ്ടായിട്ടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇയാളെ സസ്പെൻഡ് ചെയ്തതായും വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam