കേരളത്തിന്‍റെ ദുരിതം കാണാത്ത ദേശീയ മാധ്യമങ്ങള്‍ക്കെതിരെ ദുല്‍ഖര്‍

Published : Aug 17, 2018, 09:11 PM ISTUpdated : Sep 10, 2018, 02:36 AM IST
കേരളത്തിന്‍റെ ദുരിതം കാണാത്ത ദേശീയ മാധ്യമങ്ങള്‍ക്കെതിരെ ദുല്‍ഖര്‍

Synopsis

കേരളം നേരിടുന്ന മഹാ പ്രളയത്തിന് ദേശീയമാധ്യമങ്ങള്‍ ശ്രദ്ധ നല്‍കണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി: കേരളം പ്രളയക്കെടുതി നേരിടുമ്പോള്‍ സംസ്ഥാനത്തോട് മുഖം തിരിക്കുന്ന ദേശീയ മാധ്യമങ്ങളോട് ദുല്‍ഖര്‍ സല്‍മാന്‍റെ അഭ്യര്‍ത്ഥന. കേരളം നേരിടുന്ന മഹാ പ്രളയത്തിന് ദേശീയമാധ്യമങ്ങള്‍ ശ്രദ്ധ നല്‍കണമെന്ന് ആണ് ദുല്‍ഖര്‍ ആവശ്യപ്പെട്ടത്. ഒരോ ദിവസവും ലക്ഷക്കണക്കിന് ആളുകള്‍ക്ക്  ഭീഷണിയാവുകയാണ് പ്രളയമെന്നും ദുല്‍ഖര്‍ കുറിച്ചു. 

കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത അത്രയും വലിയ ദുരന്തം ഏറ്റുവാങ്ങുമ്പോള്‍ സംസ്ഥാനത്തെ ദുരന്താവസ്ഥ രാജ്യത്തിന്‍റെ ശ്രദ്ധയിലെത്തിക്കാന്‍ ദേശീയ മാധ്യമങ്ങള്‍ ഇതുവരെയും തയ്യാറായിട്ടില്ല. ഇതുവരെ മൂന്ന് ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടി. നിരവധി പേര്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍പോലുമാകാത്ത ഇടങ്ങളില്‍ കുടുങ്ങികിടക്കുകയാണ്. 

ഇത്രയും അതീവ ഗുരുതരമായ പ്രതിസന്ധിയിലൂടെ കേരളം മുന്നോട്ട് പോകുമ്പോഴും സംസ്ഥാനത്തിന് ദേശീയ ശ്രദ്ധ ലഭിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് വിഎസ് അച്യുതാനന്ദനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഞാൻ അയ്യപ്പ ഭക്തൻ, പണവും സ്വർണവും ശബരിമലയിലേക്ക് സംഭാവന ചെയ്തു'; ജാമ്യഹർജിയിൽ ​ഗോവർധൻ
'പരിഷ്കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തി', വാളയാറിൽ കൊല്ലപ്പെട്ട റാം നാരായണിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി