നിരാമയ റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു

By Web DeskFirst Published Nov 23, 2017, 7:14 PM IST
Highlights

കുമരകം: കയ്യേറ്റം ആരോപിച്ച് രാജീവ് ചന്ദ്രശേഖർ എംപിയുടെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിസോർട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അടിച്ച് തകർത്തു. 5 വില്ലകൾ പൂർണ്ണമായും നശിപ്പിച്ചു. അതേസമയം ആക്രമണം ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയല്ലെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

പുറംപോക്ക് ഭൂമി കയ്യേറിയെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ റിസോർട്ട് തകർത്തത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി പി എൻ ബിനുവിന്‍റെ നേതൃത്യത്തിൽ റിസോർട്ടിന് മുന്നിൽ പ്രതിഷേധം നടക്കുമ്പോഴാണ് മറ്റൊരു സംഘം ചുറ്റുമതിൽ പൊളിച്ച് അകത്ത് കടന്നത്. 

അഞ്ച് വില്ലകൾ പൂർണ്ണമായും അടിച്ച് തകർത്തു. ഏകദേശം 10 കോടി രൂപയുടെ നഷ്ട്ടമുണ്ടായെന്ന് നിരാമയ സിഇഒ വിശദീകരിച്ചു.
എന്നാല്‍ ആക്രമണം നേതൃത്വം അറിഞ്ഞിട്ടല്ലെന്ന് ഡിവൈഎഫ്ഐ  അറിയിച്ചു റിസോർട്ട് തകർത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിരാമയ സിഇഒ അറിയിച്ചു.

പുറമ്പോക്ക് കൈയ്യേറിയെന്ന് വാർത്ത കൊടുത്ത മാധ്യമങ്ങൾക്കെതിരെ നിയമപരമായ നടപടി തുടങ്ങിയിട്ടുണ്ട്. കയ്യേറ്റമുണ്ടെന്ന് കാണിച്ച് റവന്യു അധികൃതരിൽ നിന്ന് ഇതുവരെ ഒരറിയിപ്പും കിട്ടിയിട്ടില്ലെന്നും നിരാമയ അധികൃതർ പറഞ്ഞു.

click me!