
തിരുവനന്തപുരം:മോഹൻലാൽ നായകനായ ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന പ്രചാരണം തള്ളി നേതൃത്വം. ഒടിയൻ സിനിമ ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചിലർ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam