ശബരിമല വിഷയത്തില്‍ പ്രസ്താവന നടത്തിയിട്ടില്ലെന്ന് ഷാജി കൈലാസും വി.ആര്‍.സുധീഷും

By Web TeamFirst Published Dec 7, 2018, 10:26 PM IST
Highlights

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും അയ്യപ്പഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നതായും. ജയിലിലുള്ള ബിജെപി നേതാവ് കെ.സുരേന്ദ്രനെ വിട്ടയക്കണമെന്നുമായിരുന്നു സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നത്

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്‍മാരും ചേര്‍ന്ന് പുറപ്പെടുവിച്ചു എന്നു പറയുന്ന സംയുക്ത പ്രസ്താവനയുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സംവിധായകന്‍ ഷാജി കൈലാസ്, ഭാര്യ ചിത്ര (ആനി), എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് എന്നിവര്‍ അറിയിച്ചു. 

ശബരിമല നിയന്ത്രണങ്ങള്‍ക്കെതിരെ സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരും രംഗത്ത് എന്ന പേരില്‍ ചില പത്രമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഷാജി കൈലാസും വിആര്‍ സുധീഷും വിശദീകരണവുമായി രംഗത്തുവന്നത്. 

ശബരിമലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിലും അയ്യപ്പഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിക്കുന്നതായും. ജയിലിലുള്ള ബിജെപി നേതാവ് കെ.സുരേന്ദ്രനെ വിട്ടയക്കണമെന്നുമായിരുന്നു സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നത്. 

ഷാജി കൈലാസ്, ചിത്ര, വിആര്‍ സുധീഷ്, എന്നിവരെ കൂടാതെ എംജിഎസ് നാരായണന്‍, ഡോ.കെ.എസ്.രാധാകൃഷ്ണന്‍, പി.പരമേശ്വരന്‍, സുരേഷ് ഗോപി എംപി, എസ്.രമേശന്‍ നായര്‍, മാടന്പ് കുഞ്ഞുക്കുട്ടന്‍, ശത്രുഘ്നന്‍, യുകെ കുമാരന്‍, തായാട്ട് ബാലന്‍, ആര്‍.കെ.ദാമോദരന്‍, സജി നാരായണന്‍ എന്നിവരുടെ പേരുകളും സംയുക്തപ്രസ്താവനയിലുണ്ടായിരുന്നു.  

 


 

click me!