ആ 'കളി' കേരളത്തില്‍ നടക്കില്ല; സെക്കുലര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുമായി ഡിവൈഎഫ്ഐ

Published : Nov 21, 2018, 07:29 PM IST
ആ 'കളി' കേരളത്തില്‍ നടക്കില്ല; സെക്കുലര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളുമായി ഡിവൈഎഫ്ഐ

Synopsis

'കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കൾക്കായി മാത്രം ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ശ്രമം നടന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഇതിനു മുൻപ് ഇതേ മേഖലയിൽ ഹിന്ദുക്കൾക്കായി മാത്രം കബഡി മത്സരവും സംഘപരിവാർ ബന്ധമുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു'

കാസര്‍ഗോഡ്: മഞ്ചേശ്വരത്തു ഹിന്ദുക്കൾക്ക് മാത്രമായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനെതിരെ ഡിവൈഎഫ്ഐ സെക്കുലര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റുകള്‍ സംഘടിപ്പിക്കുന്നു. ഉത്തരേന്ത്യയിൽ പലയിടത്തും ആർഎസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കുടില തന്ത്രങ്ങൾ കേരളത്തിൽ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ മഹാപ്രതിരോധവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന സെക്രട്ടറി എ എ റഹീം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.

റഹീമിന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു ഹിന്ദുക്കൾക്കായി മാത്രം ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ ശ്രമം നടന്നത് സാംസ്കാരിക കേരളത്തിന് അപമാനമാണ്. ഇതിനു മുൻപ് ഇതേ മേഖലയിൽ ഹിന്ദുക്കൾക്കായി മാത്രം കബഡി മത്സരവും സംഘപരിവാർ ബന്ധമുള്ള ഒരു ക്ലബ്ബ് സംഘടിപ്പിച്ചിരുന്നു. കേരളത്തെ വിഭജിക്കാൻ നടക്കുന്ന ശ്രമത്തിന്റെ ഭാഗമാണിത്. ഉത്തരേന്ത്യയിൽ പലയിടത്തും ആർഎസ്എസ് പരീക്ഷിച്ച് വിജയിച്ച ഈ കുടില തന്ത്രങ്ങൾ കേരളത്തിൽ അനുവദിക്കില്ല. മഞ്ചേശ്വരത്തും ഉദുമയിലുമായി 20 കേന്ദ്രങ്ങളിൽ സെക്കുലർ ക്രിക്കറ്റ് മാച്ചുകൾ സംഘടിപ്പിക്കും. സംഘപരിവാറിന് മുന്നിൽ കേരളം കീഴടങ്ങില്ല. ഡിവൈഎഫ്ഐ മഹാപ്രതിരോധവുമായി മുന്നോട്ട് പോകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ