
തിരുവനന്തപുരം: 'കിതാബ്' നാടകവുമായി ബന്ധപ്പട്ടെ വിവാദത്തില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. 'കിതാബ്' നാടകത്തിനെതിരെ കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഡിവൈഎഫ്ഐ പ്രസ്താവന പൂര്‍ണരൂപത്തില്‍
'കിതാബ്' നാടകത്തിനെതിരെ,കലാപമുയർത്തുന്നത് അംഗീകരിക്കാനാകില്ല. മത മൗലികവാദ സംഘടനകൾ സ്വതന്ത്രമായ ആവിഷ്കാരങ്ങളെ എക്കാലവും എതിർത്തതാണ് ചരിത്രം.ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾക്കു ഊർജ്ജം പകരാൻ മാത്രമേ, കിതാബിനെതിരായ ചില മതസംഘടനകളുടെ നിലപാട് സഹായിക്കൂ.ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുള്ളതാണ്.അത് സെലക്ടീവാകാൻ പാടില്ല,”കിതാബ് “നാടകം അവതരിപ്പിക്കാനാകാതെ വിതുമ്പുന്ന വിദ്യാർഥിനികളെ നമ്മൾ കണ്ടു. സ്വതന്ത്രമായ ആവിഷ്കാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് പ്രതിഷേധാർഹമാണ്.
ഡിവൈഎഫ്ഐ എക്കാലവും ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി നിലപാടെടുത്ത സംഘടനയാണ്. ഇത്തരം പിന്തിരിപ്പൻ പ്രവണതയ്‌ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam