പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന വാദം പൊളിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം

By Web TeamFirst Published Jan 28, 2019, 7:31 PM IST
Highlights

പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന് സ്ഥാപിക്കാനുള്ള തന്ത്രം  മുഖ്യമന്ത്രിയുടെ നിലപാടോടെ പാളുകയാണ്. പോസ്കോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തവരെ കാണണം എന്ന് പറഞ്ഞ് എത്തിയവരെ അകത്തേയ്ക്ക് കടത്തി വിടാത്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് മുഖ്യമന്ത്രി. 

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടക്കാന്‍ അടിസ്ഥാനമായ സംഭവത്തിൽ ഡിവൈഎഫ്ഐ വാദം പൊളിയുന്നു. പോസ്കോ കേസിലെ പ്രതിയെ കാണാൻ ചിലർ പൊലീസ് സ്റ്റേഷനിൽ എത്തിയെന്ന് മുഖ്യമന്ത്രി നിയസഭയിൽ വ്യക്തമാക്കിയപ്പോൾ അതിനല്ല ഡിവൈഎഫ്ഐ നേതാക്കൾ സ്റ്റേഷനിൽ പോയതെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വാദം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യം ചെയ്തതിനും ലൈംഗിക ചുവയോടെ സംസാരിച്ചതുമാണ് കുറ്റം. പോസ്കോ ആക്ട് പ്രകാരം കുറ്റം ചുമത്തി  ആക്കുളം ഈറോഡ് കോളനിയെ രണ്ട് പേരെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ കാണണം എന്ന് പറഞ്ഞ് എത്തിയവരെ അകത്തേയ്ക്ക് കടത്തി വിടാത്തതാണ് സംഭവങ്ങളുടെ തുടക്കമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ ഡിവൈഎഫ്ഐ ഇടപെട്ടില്ലെന്ന് സ്ഥാപിക്കാനുള്ള തന്ത്രം  മുഖ്യമന്ത്രിയുടെ നിലപാടോടെ  പാളുകയാണ്. അതേസമയം തെറ്റു ചെയ്തവർക്കെതിരെ സർക്കാരിന് നടപടി എടുക്കാമെന്ന് ജോസഫൈന്‍ പറഞ്ഞു. തെറ്റിന്റെ കാര്യത്തിൽ സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. വനിതാ ശാക്തീകരണവുമായി നടപടിയെ ബന്ധപ്പെടുത്തേണ്ടതില്ലെന്നും ചൈത്ര തെറ്റ് ചെയ്തോ എന്ന് സർക്കാർ അന്വേഷിക്കട്ടെയെന്നും  വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞ‌ു. 
 

click me!