കെ എം എം എല്ലിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് ഇ പി ജയരാജൻ

By Web TeamFirst Published Feb 7, 2019, 5:52 PM IST
Highlights

410 ഒഴിവുകളുള്ളതിൽ കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തവരെയാകും സ്ഥിരപ്പെടുത്തുക

തിരുവനന്തപുരം: കെ എം എം എല്ലിലെ താൽക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്ന് ഇ പി ജയരാജൻ. 410 ഒഴിവുകളുള്ളതിൽ കമ്പനിയിൽ ഏറ്റവും കൂടുതൽ കാലം ജോലി ചെയ്തവരെയാകും സ്ഥിരപ്പെടുത്തുക. ഒപ്പം കമ്പനിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു.

ഐ ആർ ഇയുടെ ഖനന മേഖലയിൽ മൈനിംഗ് നിർത്തണമെന്നായിരുന്നു സമരസമിതിയുടെ അവശ്യം. അത് വിദഗ്ധസമിതി പരിശോധിക്കുമെന്നും കളക്ടർ ചെയർമാനും എം എൽ എമാരായ എൻ വിജയൻ പിള്ള, ആർ രാമചന്ദ്രൻ എന്നിവർ അംഗങ്ങളുമായ സമിതി, ഖനന മേഖലകളിലെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഖനന മേഖലയിലെ ക്ഷേത്രം സംരക്ഷിക്കാൻ കമ്പനി കടൽ ഭിത്തി പണിയുമെന്നും ആശുപത്രി പുതുക്കി പണിയുമെന്നും മന്ത്രി പറഞ്ഞു. കമ്പനി ഖനന മേഖലയിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കുമെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
 

click me!