പാക്-അഫ്​ഗാൻ അതിർത്തിയിൽ ഭൂകമ്പം: ഉത്തരേന്ത്യയിലും പ്രകമ്പനം

By Web TeamFirst Published Feb 2, 2019, 9:39 PM IST
Highlights

അഫ്​ഗാൻ പാക് അതിർത്തിയിലെ ഹിന്ദുക്കുഷ് മലനിരകളുടെ ഭാ​ഗമാണ് ഭൂകമ്പത്തിന്റെ ഉത്ഭവ സ്ഥാനമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. 

ഇസ്ലാമാബാദ്: പാകിസ്ഥാൻ-അഫ്​ഗാനിസ്ഥാൻ അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. നോർത്ത് ഇന്ത്യയിലെ പല സ്ഥലങ്ങളിലും ഭൂകമ്പത്തിന്റെ പ്രതിഫലനം അനുഭവപ്പെട്ടിരുന്നു. അഫ്​ഗാൻ പാക് അതിർത്തിയിലെ ഹിന്ദുക്കുഷ് മലനിരകളുടെ ഭാ​ഗമാണ് ഭൂകമ്പത്തിന്റെ ഉത്ഭവ സ്ഥാനമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തി. 

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ആളുകൾക്കോ വസ്തുക്കൾക്കോ കേടുപാടുകൾ ഒന്നും സംഭവിച്ചതായി റിപ്പോർട്ടില്ല. 212 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയിരിക്കുന്നത്. ഇൻഡോനേഷ്യയിലെ സുമാത്ര ദ്വീപിലും ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കൽ സർവ്വേ അറിയിച്ചു. 

click me!