വീടുകളിലും വൈകിട്ട് ആറു മുതൽ 12 വരെ എസി ഉപയോഗം കഴിവതും ഒഴിവാക്കണം. വൈദ്യുത വാഹന ചാർജിങ് രാത്രി ഒഴിവാക്കണം.

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ നിർദേശം നൽകി എംഡി. കെഎസ്ഇബി ഓഫീസുകളിൽ വൈകിട്ട് ആറുമണിക്ക് ശേഷം അത്യാവശ്യമല്ലാത്ത ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യണമെന്നും എസി ഒഴിവാക്കണമെന്നും എംഡി ആവശ്യപ്പെട്ടു. അനിവാര്യമായ വൈദ്യുത ഉപകരണങ്ങൾ മാത്രം ഉപയോഗിക്കണം. വീടുകളിലും വൈകിട്ട് ആറു മുതൽ 12 വരെ എസി ഉപയോഗം കഴിവതും ഒഴിവാക്കണം. വൈദ്യുത വാഹന ചാർജിങ് രാത്രി ഒഴിവാക്കണം. ആയിരക്കണക്കിന് കെഎസ്ഇബി ജീവനക്കാർ ഒരുമിച്ച് ചെയ്യുമ്പോൾ മാതൃകയും ശക്തമായ സന്ദേശവും ആകും എന്നും എംഡി എംജി രാജമാണിക്യം അഭിപ്രായപ്പെട്ടു.

YouTube video player