നവീൻ ബാബു കൈക്കൂലി വാങ്ങി എന്നതിന് തെളിവുണ്ട്, പിപി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരമാണ് ,കുറ്റപത്രം റദ്ദാക്കാനുള്ള നടപടി തുടങ്ങിയെന്ന് അഭിഭാഷകന്‍

Published : Jul 19, 2025, 11:18 AM IST
naveen babu

Synopsis

അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി പി ദിവ്യ വേട്ടയാടപ്പെടുന്നു 

കണ്ണൂര്‍: Adm നവീൻ ബാബുവിനെതിരെ പി പി ദിവ്യ ഉന്നയിച്ച ആരോപണം വസ്തുതാപരം എന്ന് തെളിയിക്കുന്ന ഇലക്ട്രോണിക്ക് തെളിവുകൾ അടക്കം കുറ്റപത്രത്തിൽ ഉണ്ടെന്ന്   അഭിഭാഷകൻ  വിശ്വൻ പറഞ്ഞു.എ ഡി എം കുറ്റസമ്മതം നടത്തിയെന്ന് കളക്ടറുടെ മൊഴി ഉണ്ട്.അഴിമതിക്കെതിരെ പോരാട്ടം നടത്തിയ പി പി ദിവ്യ വേട്ടയാടപ്പെടുന്നു.വ്യക്തി താല്പര്യവും രാഷ്ട്രീയ താല്പര്യവുമാണ് മറ്റ് ആരോപണങ്ങൾക്ക് പിന്നിൽ.കുറ്റപത്രം ഹൈക്കോടതി അടക്കം പരിശോധിച്ചതാണ്.കുറ്റപത്രം നിലനിൽക്കില്ല, പിപി ദിവ്യ നിരപരാധി ആണ്

പി പി ദിവ്യ സ്വയം ആരോപണം ഉന്നയിച്ചതല്ല.അതിന് ആസ്പതമായ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.കുറ്റപത്രം റദാക്കുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.ഒരു പരാമര്‍ശം കാരണമാണ് ആത്മഹത്യയെന്ന് എങ്ങനെ കരുതുമെന്ന് സുപ്രീം കോടതി ചോദിച്ചു

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ്; മുൻകൂര്‍ ജാമ്യഹര്‍ജി ഇന്ന് തന്നെ പരിഗണിക്കും, അറസ്റ്റ് തടയണമെന്ന് രാഹുൽ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്